എസ്.രാജേന്ദ്രനെ പുറത്താക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ

Share

ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെ പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാർശ. പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലുകള്‍. ഒരു വർഷത്തേക്ക് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിരിക്കുന്നത്.

ബ്രാഞ്ച് തലം മുതല്‍ പ്രവര്‍ത്തകര്‍ എസ് രാജേന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടിയുടെ അന്വേഷണം. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ദേവികുളം എംഎല്‍എ സ്ഥാനാര്‍ത്ഥിയായി അഡ്വ. എ രാജയെ പാര്‍ട്ടി തെരഞ്ഞെടുത്തപ്പോള്‍ മുന്‍ എംഎല്‍എ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യോഗങ്ങള്‍ നടത്തുകയും വോട്ട് നല്‍കരുതെന്ന് ചിലരോട് പറഞ്ഞതായും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പാര്‍ട്ടി ജില്ലാ കമ്മറ്റി നിയോഗിച്ച രണ്ടംഗ സമിതിയാണ് മുന്‍ എംഎല്‍എയ്ക്കെതിരായ പരാതികള്‍ അന്വേഷിച്ചത്.

മൂന്നാറിലെ പ്രബല ജാതിയില്‍ സ്വാധീനമുള്ള എസ് രാജേന്ദ്രന്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതികളുയര്‍ന്നിരുന്നു. അന്വേഷണ കമ്മീഷന് മുന്നില്‍ എസ് രാജേന്ദ്രനെതിരായ പരാതികള്‍ ശരിവെക്കുന്ന മൊഴികളാണ് ലഭിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ഇനി എസ് രാജേന്ദ്രന്‍റെ ഭാഗം മാത്രമാണ് കേള്‍ക്കാനുള്ളത്. നാളെയും മറ്റന്നാളുമായി എസ് രാജേന്ദ്രന്‍റെ വാദം കേട്ട ശേഷം നടപടി സ്വീകരിക്കും. തുടര്‍ന്ന് സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

Read more

"ബ്രസീലിന്റെ കരിനിഴലായി വീണ്ടും നോർവെ; തോൽവിയറിയാത്ത ആറാം അങ്കം"

"ബ്രസീലിന്റെ കരിനിഴലായി വീണ്ടും നോർവെ; തോൽവിയറിയാത്ത ആറാം അങ്കം"

ബ്രസീലിനെതിരായ വിചിത്രമായ ആ റെക്കോഡ് നിലനിർത്താനും നോർവെയ്ക്കായി. ഫുട്‌ബോളിൽ ഇതുവരെ 88 ടീമുകളെ നേരിട്ടിട്ടുള്ള ബ്രസീലി

കണ്ണീരോടെ നെയ്മർ മടങ്ങുന്നു; കനൽ ബാക്കിയാക്കി ആ 'പത്താം നമ്പർ' പടിയിറങ്ങി

കണ്ണീരോടെ നെയ്മർ മടങ്ങുന്നു; കനൽ ബാക്കിയാക്കി ആ 'പത്താം നമ്പർ' പടിയിറങ്ങി

ന്യൂജേഴ്സി: ഫുട്ബോൾ ലോകത്തിന്റെ ഹൃദയം തകർത്തുകൊണ്ട് ബ്രസീലിന്റെ സുൽത്താൻ നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്