ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്: ധനകാര്യം ബാലഗോപാലിന്‌, പി. രാജീവ് വ്യവസായമന്ത്രി

0

തിരുവനന്തപുരം: കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും.

മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.

അതേസമയം, ഘടകകക്ഷി മന്ത്രിമാരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ച് വകുപ്പുകള്‍ അറിയിച്ചിട്ടുണ്ട്. എൻസിപി യുടെ എ.കെ. ശശീന്ദ്രന് ഗതാഗതത്തിനു പകരം മറ്റൊരു വകുപ്പ് നൽകാനാണ് സാധ്യത.

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ

കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

വീണ ജോര്‍ജ്- ആരോഗ്യം

പി. രാജീവ്- വ്യവസായം

ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം

എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍- എക്സൈസ്, തൊഴില്‍

കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം