വടകരയിൽ ഇടത് സ്ഥാനാർത്ഥി പി ജയരാജൻ

വടകരയിൽ ഇടത് സ്ഥാനാർത്ഥി പി ജയരാജൻ
p-jayarajan_710x400xt

വടകര: വടകര ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി പി ജയരാജൻ തന്നെ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ തന്നെ വടകരയിൽ രംഗത്തിറക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം വടകര പാർലമെന്‍റ് മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ടി പി രാമകൃഷ്ണനാണ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പി ജയരാജന്‍റെ പേര് നിർദ്ദേശിച്ചത്. എതിരഭിപ്രയങ്ങൾ ഒന്നും തന്നെ ഇല്ലാതെ കമ്മിറ്റ് ഇത് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

പി രാജീവ്, കെ എൻ ബാലഗോപാൽ, വി എൻ വാസവൻ എന്നീ മൂന്ന് ജില്ലാ സെക്രട്ടറിമാർ കൂടി സിപിഎമ്മിന്‍റെ സാധ്യതാ സ്ഥാനാർത്ഥിപ്പട്ടികയിലുണ്ട്. പരമാവധി  മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി നേട്ടമുണ്ടാക്കാനാണ് സിപിഎം ഇത്തവണ ശ്രമിക്കുന്നത്. കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വൻ ജനപിന്തുണയുള്ള വ്യക്തിയാണ്  പി ജയരാജൻ.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു