സമയം ഏഴരയോടെ അടുത്ത് അയാൾ തന്റെ നിഴലിനെ നോക്കി നിന്നു. ബാൽക്കണിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല.
ആരോഗ്യം നന്നേ ക്ഷയിച്ചിട്ടുണ്ട്. മനസ്സ് ചെല്ലുന്നിടത്ത് ശരീരം വഴങ്ങുന്നില്ല. അയാൾ ഓർത്തു. ലിസി…. ജോണി ഉറക്കെ വിളിച്ചു.
ആരു കേൾക്കാൻ ഉച്ചക്ക് കൊണ്ടുവെച്ച കഞ്ഞി പാട കെട്ടി അങ്ങനെ തന്നെ ഇരിപ്പുണ്ട്. താൻ ശരീരം കൊണ്ട് മാത്രമല്ല മനസ്സുകൊണ്ടും നന്നേ ക്ഷീണിതനാണ്.
35 വർഷം മുൻപ് ഗൾഫിനു പോയതാണ്… അന്ന് അന്ന കൈ കുഞ്ഞായിരുന്നു മകളുടെ നെറ്റിയിൽ മുത്തം വെച്ച് നടന്നു നീങ്ങുമ്പോൾ ഓലമേഞ്ഞ തിണ്ണയിലിരുന്ന് അമ്മച്ചി ഉറക്കെ കരഞ്ഞു പ്രാർത്ഥിക്കുന്നു ഉണ്ടായിരുന്നു.
കെട്ടുപ്രായം ആയി വരുന്നു മേരി കുട്ടിക്കും സൂസമ്മയ്ക്കും താൻ പോയി ഒരു ഗതി ആയെങ്കിൽ മാത്രമേ അവരുടെ കെട്ട് നടത്താൻ പറ്റുകയുള്ളൂ.
അത് ഗംഭീരമായി നടത്തണം നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് പിന്തിരിഞ്ഞു നോക്കാതെ ജോണിക്കുട്ടി നടന്നു നീങ്ങി, ദുബായിലെ ഒരു കമ്പനിയിൽ വെൽഡർ ആയിട്ടായിരുന്നു ജോലി അന്നൊക്കെ ഭക്ഷണം കുബൂസ് തൈരും കൂട്ടി കഴിച്ച് മുണ്ടു മുറുക്കി ഉടുത്തു നാട്ടിലേക്ക് പണം അയച്ചു.
വെള്ളിയാഴ്ച എത്താനായി നോക്കിയിരുന്നു നാട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ലിസി പൈസയുടെ കണക്ക് കാര്യങ്ങളും മാത്രമായിരുന്നു അവൾക്ക് എപ്പോഴും സംസാരിക്കാൻ ഉള്ളത്.
കുറച്ചുകൂടെ കാശ് അയച്ചാൽ നമുക്ക് കുറച്ചു വസ്തു കൂടെ വാ വാങ്ങിക്കാം. മൂന്നുവർഷം ഇടവിട്ട് നാട്ടിലെത്തി പെങ്ങമ്മാരെ രണ്ടുപേരും നല്ല നിലയിൽ കല്യാണം കഴിപ്പിച്ച് അയച്ചു.
ജയ്സണും ജോൺസൺ ജനിച്ചു. കാശിന് ആവശ്യങ്ങൾ കൂടിക്കൂടി വന്നു. അങ്ങനെ വർഷങ്ങൾ തള്ളി നീക്കി.
മൂന്നാലു വർഷം ഇരിക്കുമ്പോഴാണ് ലീവിന് വരുന്നത്. കാശ് കൂടുന്തോറും സ്നേഹത്തിന്റെ ആഴം കുറഞ്ഞു വരുന്നത് അയാൾ അറിഞ്ഞില്ല.
മക്കളുടെ ആവശ്യം നിറവേറാനായി അയാൾ സ്വന്തം ശരീരം പോലും നോക്കാതെ ജോലി ചെയ്തു.
ബീച്ചിലും പാർക്ക്ലും വെച്ച് കൊച്ചു കുഞ്ഞ് കാണുമ്പോൾ അയാളുടെ കണ്ണുകൾ അറിയാതെ നനഞ്ഞു ഉറങ്ങാത്ത എത്രയോ രാത്രികൾ.
അവരുടെ പിറന്നാളിന് സമ്മാനങ്ങൾ എത്തിച്ചു കൊടുക്കുമ്പോൾ. അവരോടൊപ്പം ഒരു പിറന്നാളും ആഘോഷിക്കാൻ പറ്റാതെ അയാളുടെ ഹൃദയം വിങ്ങി.
മകളെ നല്ല ജോലിയുള്ളവനോടൊപ്പം കെട്ടിച്ചു അയച്ചു. അവർക്കൊന്നും ഇന്നിപ്പോൾ അപ്പച്ചനെ വേണ്ട.
വയസ്സൻ ആയില്ലേ…തന്റെ പ്രയത്നം കൊണ്ട്. രണ്ടു മൂന്ന് ഏക്കർ പുരയിടവുംഒരു വലിയ വീടും കാറും എന്ന് വേണ്ട എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായി മക്കൾക്ക് രണ്ടുപേർക്കും ജോലി ആയി… ഇന്നിപ്പോൾ താൻ കറിവേപ്പിലയാണ്.
ഭാര്യക്ക് പോലും തന്നെ വേണ്ടാതായി. ഷുഗറും കൊളസ്ട്രോളും പ്രഷറും എല്ലാം ഉണ്ട് തനിക്കിന്ന്.
ഇനി സുഖമായി കഴിയാം അല്ലോ എന്നോർത്താണ് ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തി എത്തിയത്.
നാട്ടിൽ താൻ ഒരു അധികപ്പറ്റാണ് എന്ന് തോന്നി തുടങ്ങിയത് തനിക്ക് സുഖമില്ലാതെ ആയതിനു ശേഷമാണ്.
അതുവരെ പറമ്പിലെ കൃഷികൾ നോക്കിയും വീട് വൃത്തിയാക്കിയും. ഒരുവിധം എല്ലാ ജോലികളും അയാൾ തനിച്ചു ചെയ്തു.
നാട്ടിൽ എത്തിയപ്പോൾ ലിസിയുടെ സ്വഭാവത്തിലുള്ള മാറ്റം അയാളെ അത്ഭുതപ്പെടുത്തി ജോലി ജോലിക്ക് ആളിനെ വെക്കാതെ സർവ്വ ജോലിയും ജോണിക്കുട്ടിയെ കൊണ്ട് അവൾ ചെയ്യിപ്പിച്ചു.
തെങ്ങിന് തടം തുറക്കുമ്പോൾ തൂമ്പാ കൊണ്ട് കാല് മുറിഞ്ഞു. ജോണിക്കുട്ടി അതത്ര കാര്യമാക്കിയില്ല.
വീട്ടിലുണ്ടായിരുന്ന ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്ന് വെച്ച് കെട്ടി കുറച്ചു ദിവസത്തിന് ശേഷം അത് പഴുക്കാൻ തുടങ്ങി.
കാല് അനക്കാന് നടക്കാനും വയ്യ എന്നായപ്പോൾ ലിസിയുടെ മട്ടു മാറി… കയ്യിലിരുപ്പു കൊണ്ട് സൂക്ഷിക്കാതെ വന്നതുകൊണ്ടും കിട്ടിയ മുറിവാണ് എന്ന് അവൾ കുറ്റപ്പെടുത്തി.
ആവശ്യമില്ലാതെ അയാൾ അവൾ വഴക്കു പറഞ്ഞുകൊണ്ടേയിരുന്നു അയാൾ വേദന കൊണ്ട് ഉറക്കെ കരഞ്ഞു 2 രണ്ടു ദിവസത്തിനു ശേഷം അയാളെ മുകളിലത്തെ ബാൽക്കണിയിലേക്ക് മാറ്റി.
ഈച്ചയും കൊതുകും എല്ലാം അയാളെ പൊതിയാൻ തുടങ്ങി. മുറിവ് കരി ഞ്ഞില്ല എന്ന് മാത്രമല്ല മുറിവിൽ ചെറിയ പുഴുക്കൾ ഉണ്ടായി.
അയാൾ വേദന ഉണ്ട് അലറിവിളിച്ചു ആരും തിരിഞ്ഞുനോക്കിയില്ല. അയാളുടെ അയാളെ കുളിപ്പിക്കാനും വേറെ വസ്ത്രങ്ങൾ ആരും തയ്യാറായില്ല.
ഒരു നേരം ആയിരുന്നു അയാൾക്ക് ഭക്ഷണം കൊടുക്കും അതും കുറച്ചു കഞ്ഞിവെള്ളത്തിൽ കുറച്ചു ചോറ്.
അയാൾക്ക് തനിയെ നടക്കാനുള്ള ശേഷി ഇല്ലാതായി, വേദനകൊണ്ട് അയാൾ പുളഞ്ഞു.
അതുവഴി പോയ പൊതുപ്രവർത്തകൻ നിഖിൽ ഇന്റെ കണ്ണിൽ ജോണിക്കുട്ടിയുടെ അവസ്ഥകണ്ട് മനസ്സലിഞ്ഞു.
തിരക്ക് വന്ന് നിഖിലിനെ ലൈസമ്മ യും കൂട്ടരും ആട്ടിപ്പായിച്ചു. നിഖിലും നിയമ സഹായം തേടി പോലീസ് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റി.
ആബേലച്ചന് കൂട്ടരും എല്ലാ ദിവസവും ജോണി യെ കാണാൻ പ്രാർത്ഥിക്കാനും. ആശുപത്രിയിലായ ജോണിക്കുട്ടിയെ അമ്മയും മക്കളും ഒരു ദിവസം പോലും കാണും കാണുവാൻ വന്നില്ല…
അശരണർക്ക ആൽബം ആയിരിക്കുന് അച്ഛനൊപ്പം അഗതി മന്ദിരത്തിലേക്ക് പോകാൻ അയാൾ തീരുമാനിച്ചു.
അഗതി മന്ദിരത്തിന്റെ കവാടം കടന്നു ചെന്നപ്പോൾ വൃദ്ധൻ പെട്ടെന്ന് പൊട്ടി കരഞ്ഞു.
ചുളിവ് വീണ കൈകളിൽ മുറുക്കെ പിടിച്ചു അബേൽ അച്ഛൻ തന്റെ സ്നേഹവീട് ലേക്ക് നടന്നു നീങ്ങി…