ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

Share
ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. വിദ്യാർഥി -യുവജനസംഘടനാ പ്രവർത്തകരെയും ക്രൂരമായി മർദിച്ചു. പൊലീസ് വാഹനത്തിലാണ് ക്രൂരമർദ്ദനം.

എംപിയാണെന്ന് പറഞ്ഞിട്ടാണ് പൊലീസുകാർ വിട്ടതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. എംപിയാണെന്ന് അറിഞ്ഞതോടെ വാഹനത്തിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ ക്യാമറയിലൂടെ മർദ്ദിക്കുന്നത് തത്സമയം കണ്ട ഡൽഹി ഡിസിപി വിഷയത്തിൽ ഇടപെടുകയായിരുന്നു. പിന്നാലെ എംപിയെ ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടു. വാഹനത്തിൽ വച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ പിടിച്ചുവച്ച് ശ്വാസം മുട്ടിച്ചെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്ത് ചെയ്താലും ഈ സമരമുഖത്ത് നിന്ന് പിന്നോട്ടുപോകില്ല. അവസനത്തെ ശ്വാസം വരെ ഇവിടെ തന്നെയുണ്ടാകുമെന്ന ജോൺ ബ്രിട്ടാസ് പറഞ്ഞു.

അതിനിടെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസിനെ വിവസ്ത്രനാക്കി പൊലീസ് ക്രൂരമായി മർദ്ദിച്ചു. പൊലീസ് വാഹനത്തിൽ ഉണ്ടായത് നരനായാട്ടെന്ന്ജെയ്ക്ക് സി തോമസ്. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം സജി ഉൾപ്പെടെയുള്ളവർക്ക് പൊലീസ് അതിക്രമത്തിൽ പരുക്കേറ്റു. സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവരെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസിന്റെ കയ്യേറ്റമുണ്ടായി. പൊലീസ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സഹിതം ഡൽഹി ഡിസിപിയെ സമീപിക്കുമെന്ന് എംപിമാരായ എ എ റഹീമും പി സന്തോഷ്കുമാറും പറഞ്ഞു.

Read more

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വി

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീ

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്