മോക്ക ചുഴലിക്കാറ്റ് ഇന്നുച്ചയോടെ തീരം തൊടും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് മുന്നറിയിപ്പ്

മോക്ക ചുഴലിക്കാറ്റ് ഇന്നുച്ചയോടെ തീരം തൊടും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് മുന്നറിയിപ്പ്
images-23.jpeg

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് ഇന്നുച്ചയോടെ തീരം തൊടും. കേരളത്തിൽ ബുധനാഴ്ച വരെ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. 190 കി.മി വേഗതയിൽ വരെ കാറ്റടിച്ചേക്കുമെന്നാണി റിപ്പോർട്ട്. തെക്ക് കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മാറിനുമിടയിൽ മോക്ക ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കും. അതിനാൽ ഇവിടങ്ങളിൽ കനത്ത നാശനാഷ്ട്ടത്തിന് സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. 40 കി. മീ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറയിപ്പിൽ പറയുന്നു. എന്നാൽ ഒരു ജില്ലയിലും മുന്നറിയിപ്പില്ല. കേരളം, കർണാടക ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തന് തടസമില്ല.

Read more