എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 56 വയസ്സായി ഉയർത്തി

എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 56 വയസ്സായി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതനാടി സ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല. സർക്കാർ,അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസായവർക്ക് വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾ 43 വയസ് കഴിഞ്ഞതിന്‍റെ പേരിൽ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട 6 പേർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.

വിവേചനം പുന: പരിശോധിക്കാൻ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്റ്റർക്ക് നിർദ്ദേശം നൽകി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ കമ്മീഷനെ അറിയിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതികാർക്ക് അനുകൂലമായി ഉത്തരവിറക്കി.

ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ അക്കാദമിക് വർഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാൻ അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.സർക്കാർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ തിരൂർ സ്വദേശി കെ. സനൽകുമാറിന്‍റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതി കമ്മീഷൻ തീർപ്പാക്കി.

Read more

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രി

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്