ഡാനി ഓൽമോ ബാഴ്‌സലോണയിലേക്ക് തന്നെ

0

ഡാനി ഓൽമോ ബാഴ്‌സലോണയിലേക്ക് തന്നെ,താരത്തെ കൈമാറുന്ന കാര്യത്തിൽ ആർ. ബി ലൈപസിഗും ബാഴ്സലോണയും ധാരണയിലെത്തി. ജർമനിയിൽ വെച്ചു ബാഴ്സലോണ ഡയറക്റ്റ്ർ ഡെക്കോ ലൈപ്സിഗും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് നീക്കത്തിന് ജർമൻ ക്ലബ്‌ ഒരുങ്ങിയത്. നിലവിൽ 55 മില്യൺ യൂറോക്ക് ഒപ്പം 7 മില്യൺ യൂറോ ആഡ് ഓൻ തുകക്ക് താരത്തെ കൈമാറാൻ ആണ് ലൈപ്സിഗ് സമ്മതിച്ചത്. നേരത്തെ നിക്കോ വില്ല്യംസിനെ ടീമിലെത്തിക്കാൻ സാധിക്കാത്ത ബാഴ്സക്ക് ഓൽമയെ സ്വന്തമാക്കാൻ ആവുന്നത് ആശ്വാസമാണ്. കഴിഞ്ഞ യൂറോ കിരീടം സ്വന്തമാക്കാൻ സ്പെയിനിനെ സഹായിച്ച സുപ്രധാന താരമാണ് ഓൽമോ. നിലവിൽ ക്ലബ്‌ ലാലീ ഗയിലും ചാമ്പ്യൻസ് ലീഗിലും മോശ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ക്ലബ്ബിനെ മികച്ച പ്രകടനം കഴ്ച്ച വെക്കാൻ താരം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.