ലോകത്തിലെ ഏറ്റവും വലിയ ‘മരണ വലയം’ അറേബ്യന്‍ സമുദ്രത്തില്‍ രൂപം കൊള്ളുന്നു

0

ലോകത്തിലെ ഏറ്റവും വലിയ ”മരണ വലയം” അറേബ്യന്‍ സമുദ്രത്തില്‍ രൂപപ്പെട്ടിരിക്കുന്നെന്ന് ശസ്ത്രലോകം. ഒമാന്‍ ഉള്‍ക്കടലിലെ 63,700 ചതുരശ്രെമെല്‍ മേഖലയില്‍ ഓക്‌സിജന്റെ അളവ് അനുദിനം കുറയുകയാണെന്നാണു കണ്ടെത്തല്‍. സ്‌കോട്‌ലന്‍ഡിന്റെ ഇരട്ടിയും ഫ്‌ളോറിഡയ്ക്കു സമാനവുമാണ് മരണമുനമ്പിന്റെ വലിപ്പം.

1970-കളിലാണ് അപകടമേഖലയെക്കുറിച്ച് ശാസ്ത്രലോകം ആദ്യമായി കണ്ടെത്തിയത്. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതീക്ഷിച്ചതിനേക്കാള്‍ വ്യാപ്തി അപകടമേഖലയ്ക്കുണ്ടെന്നാണ് പുതിയ പരീക്ഷണങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്.


ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സീ ഗ്‌ളൈഡേഴ്സ് എന്ന പേരിലുള്ള റോബോട്ടിക് ഡൈവേഴ്സിനെ ഉപയോഗിച്ചു നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്. ഈ മരണ വലയത്തിന് അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയെക്കാള്‍ വലിപ്പമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓക്‌സിജന്‍ ഏറ്റവും പരിമിത അളവിലുള്ള മേഖല സമുദ്രസഞ്ചാരികളുടെയും സമുദ്രജീവികളുടെയും ജീവനുതന്നെ ഭീഷണിയായിരിക്കുമെന്നും മുന്നറിയിപ്പ്.