കാലചക്രത്തിന്റെ കറക്കത്തിൽപെട്ട് ഒരു കലണ്ടർ കൂടി വിസ്‌മൃതിയിലേക്ക് എറിയപെടുമ്പോൾ പുത്തൻ പ്രതീക്ഷകൾക്ക് തിരികൊളുത്തി ഒരു പുതുവർഷംകൂടി നമ്മെ തേടിയെത്തുമ്പോൾ. ഒത്തിരി പ്രത്യാശകൾക്കൊപ്പം ഒരല്പം ആശങ്കയും നമുക്കൊപ്പമുണ്ട്. കാരണം ലോകം ഏറ്റവും കൂടുതൽ ഭയാശങ്കകളോടുകൂടി ജീവിച്ച വർഷമായിരുന്നു 2020…കോവിഡ് മഹാമാരിയുടെ കടന്നുപോയ വർഷം ആശങ്കകൾക്കൊപ്പം നിരവധി നഷ്ടങ്ങളും നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
2020 ലെ തീരാനഷ്ടങ്ങളുടെ കണക്കുപുസ്തകത്തിലേക്ക് ദൈവം ഇത്തവണ കുറിച്ചിട്ടത് സമൂഹത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളുടെ പേരാണ്. ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് പലരും വിടവാങ്ങിയത്. ബോളിവുഡിനെയാകെ കണ്ണീരിലാഴ്ത്തിയാണ് ഇര്‍ഫാന്‍ഖാന്‍ ഏപ്രില്‍ 29ന് വിട വാങ്ങിയത്. ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച ഇര്‍ഫാന്‍ ഖാന്‍ ഹിന്ദി സിനിമയിലെ നവതരംഗ സിനിമകളുടെ പ്രതീകമായിരുന്നു.
സലാം ബോംബെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2003-ല്‍ പുറത്തിറങ്ങിയ ഹാസില്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് ഇര്‍ഫാന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ ഇര്‍ഫാനെ തേടിയെത്തി. 2011-ല്‍ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.
ആരാധകരുടെ പ്രാര്‍ഥനകളെല്ലാം വിഫലമാക്കിയാണ് പ്രശസ്ത ഗായകന്‍ എസ്.ബി ബാലസുബ്രമഹ്ണ്യത്തിന്‍റെ ജീവന്‍ കോവിഡ് അപഹരിച്ചത്. ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി. തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി. തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40,000 ത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍രിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.
സുശാന്ത് സിങ് രാജ്പുതിന്‍റെ മരണം. . ജൂണ്‍ 14ന് ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്‍റെ മരണം സുഹൃത്ത് റിയയുടെ അറസ്റ്റിലേക്കും ബോളിവുഡിലെ ലഹരിമാഫിയയിലേക്കും വരെ അന്വേഷണമെത്തിച്ചു. ദില്‍ ബേച്ചാര ആണ് അവസാന ചിത്രം.
മലയാള സിനിമക്കും ഒട്ടെറ നഷ്ടമുണ്ടായി. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത് മലയാള സിനിമാ ലോകത്തെയും സങ്കടത്തിലാഴ്ത്തി. രഞ്ജിത്ത് നിര്‍മിച്ച അയ്യപ്പനും കോശിയുമെന്ന ബോക്‌സോഫീസ് ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. സേതുവുമായി ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചോക്ലേറ്റിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതാണ്. അനാര്‍ക്കലിയിലൂടെ സ്വതന്ത്രരചന. രാമലീല, ഷെര്‍ലെക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ്, ചേട്ടായീസ് എന്നിവയുടെ രചനയും സച്ചിയുടേതാണ്.
അക്കിത്തം അച്യുതന്‍ നമ്പൂതിരി ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങിയത് 2020 ലായിരുന്നു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ ഒക്ടോബര്‍ 15നാണ് അന്ത്യം സംഭവിച്ചത്.
സുഗതകുമാരി മലയാളത്തിന്റെ അമ്മമനസ് സുഗതകുമാരി വിടവാങ്ങിയത് 2020 ന്റെ തീരാനഷ്ടമാണ്. ഡിസംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സുഗതകുമാരിയുടെ രാഷ്ട്രീയം പ്രകൃതിയുടെയും പരിസ്ഥിതിയുടേതുമായിരുന്നു. ചൂഷിത പെണ്‍മയുടേതായിരുന്നു. സ്വയം ചിറകൊടിഞ്ഞ കാട്ടുപക്ഷിയായി മാറാനും രാത്രിമഴയായി രൂപാന്തരപ്പെടാനും സുഗതകുമാരിക്ക് ഒരെസമയം സാധിക്കുമായിരുന്നു.
എംപി വീരേന്ദ്രകുമാര്‍ മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാറും വിട പറഞ്ഞത് 2020 ലായിരുന്നു. രാഷ്ട്രീയ കേരളത്തിന് മികച്ച ഒരു നേതാവിനെ നഷ്ടമായപ്പോള്‍ മലയാള സാഹിത്യത്തിന് പകരം വെക്കാനില്ലാത്ത എഴുത്തുകാരനെയാണ് നഷ്ടമായത്. സോഷ്യലിസ്റ്റ് നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വീരേന്ദ്രകുമാറിന്റെ മരണം രാഷ്ട്രീയ രംഗത്തിന് നികത്താനാകാത്ത നഷ്ടമായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.83 വയസായിരുന്നു.
എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ മലയാള ചലച്ചിത്ര സംഗീതസംവിധായകന്‍. 200-ഓളം സിനിമകള്‍ അറുനൂറിലേറെ പാട്ടുകള്‍.ആയിരത്തിലധികം നാടകഗാനങ്ങള്‍. പതിനാല് തവണ സംഗീതനാടക അക്കാദമി അവാര്‍ഡ്. മികച്ച ചലച്ചിത്ര സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
കിം കി ഡൂക്ക് – വിഖ്യാത ദക്ഷിണകൊറിയന്‍ ചലച്ചിത്ര സംവിധായകന്‍,1996-ല്‍ പുറത്തിറങ്ങിയ ക്രോക്കഡൈല്‍ ആണ് ആദ്യ സംവിധാന സംരംഭം, സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിങ്, സമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, അരിരംഗ്, ബ്രത്ത്, പിയത്ത, മോബിയസ് തുടങ്ങി 23 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ശശി കലിംഗ രവി വള്ളത്തോള്‍ , അനില്‍ മുരളി, ഷാജി തിലകന്‍ , ഷാനവാസ് നരണിപ്പുഴ എന്നിവരെയും നഷ്ടമായി. ഡിസംബര്‍ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ക്രിസ്മസ് ദിനത്തിലെ അനില്‍ നെടുമങ്ങാടിന്‍റെ മുങ്ങി മരണവും മലയാളികള്‍ക്ക് തീരാവേദനയായി .ലോക സിനിമയിലേക്ക് നോക്കുമ്പോള്‍ ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ നടന്‍ ഷോണ്‍ കോണറി, ബ്ലാക്ക് പാന്തറിലൂടെ ഹോളിവുഡ് ആരാധകരെ കയ്യിലെടുത്ത ചാഡ്വിക് ബോസ്മാനും 2020ന്‍റെ നഷ്ടങ്ങളായി. കടന്നുപോയ മേഖലകളില്‍ മികച്ച അടയാളപ്പെടുത്തല്‍ നടത്തിയാണ് പലരും മരണത്തിലേക്ക് വഴിമാറിപ്പോയത്.