ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മരണത്തിനോളം പഴക്കമുണ്ട്.
ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്യില്ലെന്നും ശത്രുക്കള്‍ക്കു പിടികൊടുക്കാതെ മുങ്ങിക്കപ്പലില്‍ രക്ഷപ്പെടുകയായിരുനെന്നും അറ്റ്‌ലാന്റിക്കില്‍ ഏറെ കാലം ഒളിവില്‍ കഴിഞ്ഞിരുന്നെന്നും എല്ലാം ഒരുകാലത്ത് അനവധി വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ സത്യം അതൊന്നുമല്ല എന്ന് ഗവേഷകര്‍. 1945 ഏപ്രില്‍ 30 നു ബര്‍ലിനിലെ ഭഥൂഗര്‍ഭ അറിയില്‍ ഹിറ്റ്‌ലറും പങ്കാളി ഈവ ബ്രോണും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു തന്നെയാണ് ഫ്രഞ്ച് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഹിറ്റ്‌ലറുടെ പല്ലുകളില്‍ നടത്തിയ പഠനത്തില്‍ നിന്ന് മരണം ഇത്തരത്തില്‍ തന്നെയായിരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഹിറ്റ്‌ലര്‍ സയനൈഡ് കഴിച്ച ശേഷം മരണം ഉറപ്പാക്കാനായി സ്വയം വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. മോസ്‌കോയില്‍ സൂക്ഷിച്ചിട്ടുള്ള ഹിറ്റ്‌ലറുടെ പല്ലുകളുടെ ശേഷിപ്പുകളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്.