അമ്പെയ്‌ത്ത് ലോകകപ്പിൽ ട്രിപ്പിൾ സ്വർണവുമായി ദീപികാ കുമാരി, ലോക റാങ്കിംഗിൽ ഒന്നാമത്

Share

അമ്പെയ്‌ത്ത് ലോകകപ്പ് സ്റ്റേജ് ത്രിയിൽ ട്രിപ്പിൾ സ്വർണം നേടി ഇന്ത്യൻ താരം ദീപികകുമാരി. നേട്ടത്തോടെ ലോക റാങ്കിങിൽ ഒന്നാമതെത്താനും താരത്തിനായി. വനിതാ സിംഗിൾസ് റീക്കർവ് വിഭാഗത്തിലാണ് ദീപിക ലോകറാങ്കിങ്ങിൽ ഒന്നാമതെത്തിയത്.

വനിതാ സിംഗിൾസ്, വനിതാ ടീം, മിക്സഡ് ടീം റീക്കർവ് വിഭാഗങ്ങളിലാണ് ഇരുപത്തിയേഴുകാരിയായ ദീപിക സ്വർണം നേടിയത്. ഇതിന് മുൻപ് 2012ൽ ദീപിക റാങ്കിങിൽ ഒന്നാമതെത്തിയിരുന്നു. 2021-ൽ രണ്ടാം തവണയാണ് ലോകകപ്പിൽ വ്യക്തിഗത വിഭാഗത്തിൽ ദീപിക സ്വർണം നേടുന്നത്. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ അമ്പെയ്ത്ത് ടീമിലെ ഏക വനിതാ താരമാണ് ദീപികാ കുമാരി.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ