മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ്. നേരത്തെ, ദീപികയുടെ പിതാവ് പ്രകാശ് പദുകോണിനെ കൊവിഡ് രോഗ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കൊവിഡ് ബാധിച്ചത്.
ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവർ ക്കും രോഗബാധ സ്ഥിരീകരിച്ചു. പത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതിനുശേഷം കുടുംബം ചികിത്സ തേടി. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പ്രകാശ് പദുകോണിന്റെ അടുത്ത സുഹൃത്ത് പറഞ്ഞതായാണ് റിപ്പോർട്ട്.