റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്ക് കർഷകർക്ക് അനുമതി

0

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർറാലി നടത്താൻ കർഷകപ്രക്ഷോഭകർക്ക് പോലീസിന്റെ അനുമതി. നേരത്തേ നിശ്ചയിച്ചിരുന്ന ഔട്ടർ റിങ് റോഡിനു പകരം, സമരം നടക്കുന്ന ഡൽഹിയിലെ അഞ്ച് അതിർത്തികൾ കേന്ദ്രീകരിച്ചുള്ള റൂട്ടുകളിലൂടെ റാലി നടത്തണമെന്ന പോലീസിന്റെ ഉപാധി സംയുക്ത കിസാൻ മോർച്ച അംഗീകരിച്ചു.

ഒരു ലക്ഷത്തിലേറെ ട്രാക്‌ടറുകൾ അണിനിരത്തുമെന്നാണു കർഷക പ്രഖ്യാപനം. രാവിലെ റിപ്പബ്ലിക് ദിന പരേഡ് ഉള്ളതിനാൽ, ഉച്ചയ്ക്കു രണ്ടിനു പരേഡ് തുടങ്ങാനാണ് അനുമതി. ഗാസിപ്പുർ, സിംഘു, തിക്രി, പൽവൽ, ഷാജഹാൻപുർ അതിർത്തികളിലെ ബാരിക്കേഡുകൾ നീക്കും. എവിടെ വരെ ട്രാക്ടറുകൾ അനുവദിക്കാമെന്ന കാര്യത്തിൽ നേതാക്കളുമായി പൊലീസ് ചർച്ച നടത്തി. പരേഡിന്റെ പാത മാറ്റണമെന്ന് ആവശ്യപ്പെട്ട പൊലീസ് 3 സമാന്തര പാതകൾ നിർദേശിച്ചു.

ട്രാക്ടർ റാലി ഡൽഹിയിലെ റോഡുകളിൽ പ്രവേശിക്കാൻ അനുവദിക്കും. അഞ്ച് റൂട്ടുകളിലായി 60 കിലോമീറ്റർ ദൂരത്തിൽ കിസാൻ പരേഡ് നടക്കുമെന്ന് കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. കർഷകരുമായി നടന്ന അന്തിമഘട്ട ചർച്ചയിൽ ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍ ഡല്‍ഹി പൊലീസിന് കൈമാറി. അഞ്ച് അതിര്‍ത്തികളിലൂടെ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കും. നൂറ് കിലോമീറ്ററില്‍ അധികം നീളത്തില്‍ ഡല്‍ഹിയെ ചുറ്റി ട്രാക്ടറുകള്‍ അണിനിരക്കും. റൂട്ട് മാപ്പിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. വൈകിട്ട് നാല് മുപ്പതിന് ഡല്‍ഹി പൊലീസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ട്രാക്ടര്‍ റാലിക്കായി നല്‍കിയിരിക്കുന്ന റൂട്ട്മാപ്പിന് അനുമതി നല്‍കുമോയെന്ന കാര്യം അപ്പോള്‍ പൊലീസ് അറിയിച്ചേക്കും.

സിംഗു, തിക്രി, ഗാസിപുര്‍ തുടങ്ങിയവ അതിര്‍ത്തി മേഖലകളില്‍ നിന്നാണ് ഡല്‍ഹിക്കുള്ളിലേക്ക് ട്രാക്ടര്‍ പരേഡ് കടക്കുന്നത്. 24 മുതല്‍ 72 മണിക്കൂര്‍ വരെയായിരിക്കും ട്രാക്ടര്‍ റാലിയുടെ ദൈര്‍ഘ്യമെന്നാണ് വിവരം.