കോവിഡ് പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനം സമ്പൂര്‍ണ അടച്ചിടലിലേക്ക്. മാര്‍ച്ച് 23 ന് രാവിലെ ആറുമുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ ഡല്‍ഹി ലോക്ക്ഡൗണ്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
നിരോധനാജ്ഞക്ക് പുറമേയാണ് കര്‍ശന നിയന്ത്രണം. ഈ കാലയളവിൽ പൊതുഗതാഗത സംവിധാനങ്ങളൊന്നും ഉണ്ടാകില്ല. അന്തർസംസ്ഥാന ബസ് സർവീസുകള്‍ക്കും വിലക്കുണ്ട്.ഡൽഹിയിലേക്കുള്ള ആഭ്യന്തര വിമാന സർവ്വീസുകൾ ഉൾപ്പെടെ നിർത്തിവയ്ക്കുമെന്ന് കെജ്രിവാൾ അറിയിച്ചു. അതിർത്തികൾ അവശ്യസർവ്വീസിനൊഴികെ അടച്ചിടും. ഡൽഹിയിൽ മെട്രോ സർവ്വീസുകൾ അടയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
പലചരക്കുകട, ബേക്കറി, മെഡിക്കല്‍ സ്‌റ്റോര്‍, പെട്രോള്‍ പമ്പ് തുടങ്ങി അവശ്യസേവനങ്ങള്‍ നല്‍കുന്ന സ്ഥാപനള്‍ ഈ കാലയളവില്‍ തുറന്നുപ്രവര്‍ത്തിക്കും. ഡല്‍ഹിയില്‍ 27 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവരില്‍ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.