വിപണിയിൽ ഐഫോണുകളേക്കാൾ ഡിമാൻഡ് ആപ്പിൾ വാച്ചുകൾക്ക്

0

ന്യൂഡൽഹി: കഴിഞ്ഞ 7 വർഷത്തിനിടെ ആപ്പിൾ വാച്ചുകൾക്ക് ഐ ഫോണുകളേക്കാൾ ഡിമാൻഡ് കൂടുതലാണെന്ന് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തു വന്ന കണക്കുകളനുസരിച്ച് ഐ ഫോൺ, ഐ പാഡ് എന്നിവയുടെ വിൽപ്പനയേക്കാൾ ഇരട്ടിയായി സ്മാർട്ട് വാച്ചുകളുടെ വിൽപന ഉയർന്നു.

വാച്ചുകളുടെ വില സാധാരണ ആപ്പിൾ ഉൽപ്പന്നങ്ങളെക്കാൾ കൂടുതലാണെന്നിരിക്കെ വിൽപ്പനയിൽ ഉണ്ടായ വർധന ശ്രദ്ധേയമാണ്. 2017 ൽ സീരീസ് 3 മോഡലിന് ഏകദേശം 30,000 രൂപയായിരുന്നു വിലയെങ്കിൽ 2024 ആകുമ്പോഴേക്കും അത് 50,000 ത്തോട് അടുത്തിരിക്കുകയാണ്. 7 വർഷത്തിനിടെ വാച്ച് വിപണിയിൽ 56.9 ശതമാനത്തിന്‍റെ പണപ്പെരുപ്പമാണ് ഉണ്ടായത്. ഇത് ഫോണിന്‍റെ പണപ്പെരുപ്പത്തേക്കാൾ ഉയർന്നതാണ്.

അതേസമയം, തിങ്കളാഴ്ച ആപ്പിളിന്‍റെ പുതിയ സീരിസ് ഐഫോൺ 16 മോഡൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതോടെ ഐ ഫോൺ‌ 15, ഐഫോൺ 14 എന്നിവയുടെ വില ഇടിഞ്ഞിട്ടുണ്ട്. 10,000 ത്തോളം രൂപയുടെ കുറവാണ് ഫോണുകൾക്ക് ഉണ്ടായത്. മാത്രമല്ല, കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയ ഐഫോൺ 15 പ്രോ മാക്സ് ഐഫോൺ 13 എന്നീ മോഡലുകളുൾപ്പെടെയുടെ ഉത്പാദവും ആപ്പിൽ അവസാനിപ്പിച്ചു.