മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരുപിടി നല്ല സിനിമയിലൊന്നാണ് ആരണ്യകം. 1988-ലായിരുന്നു ആരണ്യകം സിനിമയിറങ്ങിയത്. ഇതിലെ സലീമയുടെയും ദേവന്റേയും അഭിനയം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാലചക്രത്തിന്റെ കറക്കത്തിൽ പെട്ട് ആ താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ് ‘മുന്തിരി മൊഞ്ചൻ’ എന്ന സിനിമയിലൂടെ. നവാഗത സംവിധായകന് വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ‘മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിലൂടെയാണ് ദേവനും സലീമയും 29 വർഷങ്ങൾക്കിപ്പുറം ഒന്നിച്ചെത്തിയത്. ചിത്രത്തിൽ ദമ്പതികളായാണ് ഇരുവരും എത്തുന്നത്. 1982 ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സലീമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒട്ടനവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ച ശേഷം വ്യക്തിപരമായ തിരക്കുകൾ മൂലം സിനിമാരംഗത്തുനിന്നും വർഷങ്ങളായി താരം മാറിനിക്കുകയായിരുന്നു. രണ്ടാം വരവിൽ ദേവനൊപ്പം അഭിനയിക്കുന്നു എന്നതാണ് നടിയെ ഏറെ സന്തോഷിപ്പിക്കുന്നത്. പൂർണമായും റൊമാന്റിക് എന്റർടെയ്നർ വിഭാഗത്തിൽപെട്ട സിനിമയായിരിക്കും മുന്തിരി മൊഞ്ചനെന്ന് വിജിത്ത് നമ്പ്യാർ പറയുന്നു. ഒരു തവള പറഞ്ഞ കഥ എന്നാണ് സിനിമയുടെ ടാഗ്ലൈൻ. യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ.
Latest Articles
കേരളം ഈ വർഷം അതിദാരിദ്ര്യമുക്തമാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
ജില്ലാ കലക്റ്റര്‍മാരുടെയും വകുപ്പ് മേധാവികളുടെയും...
Popular News
Identity” Soars to Top Spot on IMDb’s Most-Awaited Indian Films List, Surpassing Major Blockbusters...
In an exhilarating turn of events, Identity, the highly anticipated investigative action thriller, has surged to the top of IMDb’s list of...
ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി...
മറുനാട്ടിൽ നിന്ന് മാതൃകയായി ഒരു അവയവദാനം, എട്ട് പേർക്ക് പുതുജീവനേകി മലയാളി വിദ്യാർഥി യാത്രയായി
ബെംഗളുരു :പുതുവര്‍ഷദിനം ബെംഗളുരുവില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന് അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ്...
ലബനന്റെ സ്ഥിരതയ്ക്ക് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പാക്കണം: ജിസിസി സെക്രട്ടറി ജനറൽ
ദുബായ്: ലബനനിൽ ശാശ്വത സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, പ്രത്യേകിച്ചും 1701-ാം പ്രമേയം, തായിഫ് കരാർ എന്നിവ നടപ്പാക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ...
🎶 DEVA LIVE IN CONCERT – SINGAPORE: A Musical Spectacle You Cannot Miss! 🎶
Get ready for a night of pure magic as the legendary Tamil music composer, Thenisai Thendral Deva, graces Singapore with his first-ever...