''അല്ലെങ്കിലേ ചീത്ത പേരാണ്...''; സണ്ണി വെയ്ന്‍റെ വിവാഹത്തിന് എത്തിയ ദിലീപിന്റെ വീഡിയോ വൈറലാകുന്നു

''അല്ലെങ്കിലേ ചീത്ത പേരാണ്...'';  സണ്ണി വെയ്ന്‍റെ വിവാഹത്തിന്  എത്തിയ  ദിലീപിന്റെ വീഡിയോ വൈറലാകുന്നു
1554875060378

സിനിമാ താരം സണ്ണി വെയിന്‍ വിവാഹത്തിനെത്തിയ ജനപ്രിയ നായകൻ ദിലീപിന്റെ മന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ ചിരി പടർത്തിയിരിക്കുന്നത്. മകളുടെ ചോറൂണിന് എത്തിയതായിരുന്നു ദിലീപും കാവ്യയും. സണ്ണി വെയിന്‍റെ വിവാഹ വാര്‍ത്തയറിഞ്ഞതോടെ ഇരുവര്‍ക്കും ആശംസകള്‍ നേരാന്‍ ദിലീപ് നേരിട്ട് അപ്രതീക്ഷിതമായി എത്തുകയായിരുന്നു.

ആശംസകള്‍ നേര്‍ന്ന ശേഷം ഇരുവര്‍ക്കും നടുവില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ പെട്ടെന്ന് വലതുവശത്തേക്ക് മാറി സണ്ണി വെയിനെ വധു ര‍ഞ്ജിനിയോട് ചേര്‍ത്തു നിര്‍ത്തി. മാറി നില്‍ക്കുന്നതിനിടയില്‍ ഒരു കമന്‍റും അടിച്ചു. 'അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ' ദിലീപിന്‍റെ കമന്‍റ് കൂടി നിന്നവരില്‍ ചിരിപടര്‍ത്തി.

ബുധനാഴ്ച പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് സണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ