മഹാലക്ഷ്മിയെ ചേർത്തുപിടിച്ച് മോഹൻലാല്‍; വൈറൽ ചിത്രങ്ങൾ

മഹാലക്ഷ്മിയെ ചേർത്തുപിടിച്ച് മോഹൻലാല്‍; വൈറൽ ചിത്രങ്ങൾ
mohanlal-mahalakshmi-dileep-kavya (1)

മോഹൻലാലിനൊപ്പമുളള മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂര്‍ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പവുമുള്ള മോഹൻലാലിന്റെ ചിത്രങ്ങളും സിനിമാലോകത്ത് തരംഗമായി കഴിഞ്ഞു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ദിലീപും കാവ്യയും മകളുമായി എത്തിയത്.

മോഹൻലാലും മമ്മൂട്ടിയും ജയറാമും കുടുംബസമേതം പങ്കെടുത്ത വിവാഹച്ചടങ്ങുകളിൽ ടൊവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ പ്രധാന താരങ്ങളെല്ലാം ഉണ്ടായിരുന്നു.

താരസാന്നിധ്യം കൊണ്ട് മിന്നിത്തിളങ്ങിയ വിവാഹം നടന്നത് ദുബായിലാണ്. സിനിമാ മേഖലയിൽനിന്ന് മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരും പങ്കെടുത്തു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു