
നടന്‍ ദിലീപിന്റെ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആലുവയിലെ ദിലീപിന്റെ വസതിയില്‍ നിന്നാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തത്. പള്‍സര്‍ സുനിയും ദിലീപും ഗൂഢോലോചന നടത്തിയെന്ന് കണ്ടെത്തിയ കാറാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ ദിലീപിനെ ചോദ്യം ചെയ്തതില്‍ കാറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്‍ വര്‍ക്ക്‌ഷോപ്പിലാണെന്നായിരുന്നു ദിലീപിന്റെ മറുപടി. പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും 2016ല്‍ സഞ്ചരിച്ചതും ഇതേ കാറിലായിരുന്നു. ഇതേതുടര്‍ന്നാണ് കേസിലെ പ്രധാന തൊണ്ടിമുതലായ കാര്‍ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്.
ദിലീപിന്റെ വീട്ടില്‍ നിന്നാണ് കാര്‍ പിടിച്ചെടുത്തത്. എന്നാല്‍ കാര്‍ ഓടിച്ചുകൊണ്ടു പോകാന്‍ കഴിയാത്ത നിലയാണ് ഉള്ളത്. അതുകൊണ്ട് തന്നെ കാര്‍ കൊണ്ടുപോകുന്നതിന് സമാന്തര മാര്‍ഗങ്ങള്‍ തേടുകയാണ് അന്വേഷണ സംഘം.