തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണു ദീപാവലി, അഥവാ ദീപങ്ങളുടെ ഉത്സവം. ഈ ആഘോഷത്തെ അതിന്റെ പരിപൂർണ്ണതയിൽ എത്തിക്കുന്നതിൽ ദീപങ്ങൾക്ക് മാത്രമല്ല മധുര പലഹാരങ്ങൾക്കുമുണ്ട് വലിയൊരു പങ്ക്. ഇത്തരത്തിൽ ദീപാവലി ആഘോഷമാക്കാൻ രുചിയേറും ചിലവിഭവങ്ങളിതാ…
ഫഫട
കടലമാവു കൊണ്ടുള്ള കിടിലൻ ഗുജറാത്തി പലഹാരമാണ് ഫഫട.
പാകംചെയ്യാൻ ആവശ്യമായ സാധനങ്ങൾ
- കടലമാവ് – 2 കപ്പ് ഉപ്പ് – പാകത്തിന്, അൽപം വെള്ളത്തിൽ കലക്കിയത്\
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
- ബ്ലാക്ക് സോൾട്ട്, മുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
- ആദ്യത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുഴച്ചു കട്ടിയുള്ള മാവു തയാറാക്കി അൽപനേരം വയ്ക്കുക.
- ഇത് അരകല്ലിൽ വച്ച് ഇടിച്ചു മയപ്പെടുത്തിയ ശേഷം ചെറിയ ഉരുളകളാക്കണം.
- ഇവ മൈദ തൂവി കനം കുറച്ചു ചപ്പാത്തികളായി പരത്തുക.
- ഇതിൽ നിന്നും ഒരിഞ്ചു വീതിയും മൂന്നിഞ്ചു നീളവുമുള്ള സ്ട്രിപ്പുകൾ മുറിച്ചെടുക്കണം.
- ഇതു ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.
- ബ്ലാക്ക് സോൾട്ടും മുളകുപൊടിയും വിതറി അലങ്കരിച്ചു വിളമ്പാം.
ചെറുപയർ ലഡു
പാകംചെയ്യാൻ ആവശ്യമായ സാധനങ്ങൾ
- ചെറുപയർ -1 കപ്പ് (175 ഗ്രാം )
- പഞ്ചസാര – 1 കപ്പ് (100 ഗ്രാം )
- നെയ്യ് – രണ്ടര ടേബിൾ സ്പൂൺ
- നാളികേരം -1/2 കപ്പ്
- അണ്ടിപരിപ്പ് – ചെറിയ കഷണങ്ങൾ
- ഉണക്ക മുന്തിരി
- വറുത്ത നിലക്കടല -ഒന്നര ടേബിൾ സ്പൂൺ (തൊലി കളഞ്ഞത് )
- ഏലയ്ക്കായ പൊടി -1/2 ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- വെള്ളം -1/2 കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു പാനിൽ ചെറുപയർ നന്നായി കളർ മാറുന്നതു വരെ വറക്കുക. ചൂടാറിയ ശേഷം മിക്സിയിൽ ഇട്ടു ചെറിയ തരിയോട് കൂടി പൊടിച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപരിപ്പ്, മുന്തിരി എന്നിവ വറക്കുക. അതിലേക്കു പൊടിച്ച ചെറുപയർ ഇട്ടു ഇളക്കുക. അതിലേക്കു ഒരു 2ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ഇളക്കി ഒരു രണ്ടോ മൂന്നോ മിനിറ്റ് വേവിക്കുക. ഇതിലേക്കു നാളികേരം ഇട്ട് ഇളക്കുക. കൂടെ നിലക്കടല, ഏലയ്ക്കായ പൊടിച്ചത്, ഒരു നുള്ള് ഉപ്പ് എന്നിവ ഇട്ടു ഇളക്കി തീ അണയ്ക്കുക. ഒരു പാത്രത്തിൽ പഞ്ചസാര, അര കപ്പ് വെള്ളം എന്നിവ ഒഴിച്ച് ഇളക്കി ഒന്നു കുറുക്കി എടുക്കുക. ഒരു നൂൽ പാകത്തിൽ ആകുമ്പോൾ തീ അണയ്ക്കാം. ചെറുപയർ മിക്സ് ഒന്നു കൂടി ചൂടാക്കി അതിലേക്കു പഞ്ചസാര പാനി കുറേശ്ശേ ഒഴിച്ച് കൊടുത്തു ഇളക്കുക. തീ അണച്ചു മാറ്റി വയ്ക്കുക. ചെറുപയർ മിക്സ് ചൂടുള്ള സമയത്ത് തന്നെ ഉരുട്ടി ലഡ്ഡു ആക്കി എടുക്കാം.
രാജ് ഭോഗ്
പനീറും മൈദയുംകൊണ്ട് ഉണ്ടാക്കുന്ന വളരെ രുചിയൂറുന്ന പലഹാരമാണ് രാജഭോഗ്.
പാകംചെയ്യാൻ ആവശ്യമായ സാധനങ്ങൾ
- പനീര്‍-200ഗ്രാം
- മൈദ- ഒരു ടേബിള്‍ സ്പൂണ്‍
- പഞ്ചസാര-അര കിലോ
- വെള്ളം- രണ്ട് കപ്പ്
- ഗോള്‍ഡന്‍ ഫുഡ് കളര്‍- 1/4 ടീസ്പൂണ്‍
- സാഫ്രണ്‍- 1/8 ടീ സ്പൂണ്‍ ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂണ്‍
- കുതിര്‍ത്ത് നുറുക്കിയ ബദാം,
- പിസ്ത നുറുക്കിയത്- എട്ടെണ്ണം വീതം.
പാകം ചെയ്യുന്ന വിധം
സാഫ്രണും ഏലയ്ക്കാപ്പൊടിയും ബദാമും പിസ്തയും ചേര്‍ത്തിളക്കുക. വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് ഇളംതീയില്‍ ഇളക്കി കുറുക്കുക. പനീര്‍ ഉടച്ച് മൈദയ്‌ക്കൊപ്പം ചേര്‍ത്ത് മാവാക്കണം. ഇത് ഏഴോ എട്ടോ ഉരുളകളാക്കിയ ശേഷം പരത്തുക. എലയ്ക്കാപ്പൊടി. സാഫ്രണ്‍, ബദാം, പിസ്ത എന്നിവ ഉള്‍പ്പെട്ട കൂട്ട് നടുവില്‍ വച്ച് ഉരുളകളാക്കിയ ശേഷം പരത്തുക. എലയ്ക്കാപ്പൊടി. സാഫ്രണ്‍, ബദാം, പിസ്ത എന്നിവ ഉള്‍പ്പെട്ട കൂട്ട് നടുവില്‍ വച്ച് ഉരുളകളാക്കണം. വെള്ളത്തില്‍ പഞ്ചസാര നന്നായി അലിഞ്ഞ ശേഷം ഫുഡ് കളര്‍ ചേര്‍ക്കണം. ഇനി പനീര്‍ ഉരുളകള്‍ ഇതിലേക്കിട്ടോളൂ. നല്ലതീയില്‍ 1520 മിനിറ്റ് ഉരുളകള്‍ പഞ്ചസാരപ്പാനിയില്‍ കിടന്നു തിളയ്ക്കട്ടെ. പഞ്ചസാര കുറുകി ഒട്ടാതിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം ചേര്‍ക്കുകയും വേണം. അടുപ്പില്‍ നിന്നിറക്കി തണുത്ത ശേഷം കഴിക്കാം.