യുകെയിലേക്ക് കേരളത്തിൽനിന്ന് ഡോക്റ്റർമാരെ റിക്രൂട്ട് ചെയ്യുന്നു

0

യുകെയിലെ വെയില്‍സിൽ, സർക്കാരിനു കീഴിലുള്ള NHS ട്രസ്റ്റ് ആശുപത്രികളിലെ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്റ്റര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് നവംബര്‍ ഏഴ് മുതല്‍ 14 വരെ തീയതികളില്‍ എറണാകുളത്ത് നടക്കും (PLAB ആവശ്യമില്ല).

സീനിയർ ക്ലിനിക്കൽ ഫെല്ലോസ് (ശമ്പളം: പൗണ്ട് 43,821 – പൗണ്ട് 68,330) എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്‍റിലേയ്ക്കും സ്പെഷ്യാലിറ്റി ഡോക്ടർമാർ (ശമ്പളം: പൗണ്ട് 59,727 – പൗണ്ട് 95,400) ഓങ്കോളജി, ഗ്യാസ്‌ട്രോഎന്‍ററോളജി/ഹെപ്പറ്റോളജി (ന്യൂറോഎൻഡോക്രൈൻ ട്യൂമര്‍) ഇന്‍റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർമാർ (ശമ്പളം: പൗണ്ട് 96,990 – പൗണ്ട് 107,155) കാർഡിയോളജി, എമർജൻസി മെഡിസിൻ, റേഡിയോളജി, ഡയബറ്റിസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ സ്പെഷ്യാലിറ്റികളിലാണ് അവസരം.

ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ സഹിതം www.nifl.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 23നകം അപേക്ഷ നല്‍കണം.

സീനിയർ ക്ലിനിക്കൽ ഫെലോസ് തസ്തികയിലേയ്ക്ക് കുറ‌ഞ്ഞത് മൂന്നു വര്‍ഷവും, സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് നാലു വര്‍ഷത്തേയും, സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയില്‍ 12 വര്‍ഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. ശമ്പളത്തിനു പുറമേ GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.