തൃശ്ശൂർ: കുട്ടനെല്ലൂരില്‍ വനിത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പിടികൂടി. മൂവാറ്റുപുഴ സ്വദേശിനിയായ ദന്തഡോക്ടർ സോന ജോസിനെ കൊന്ന കേസിലെ പ്രതിയായ പാവറട്ടി സ്വദേശിയായ മഹേഷിനെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ തൃശ്ശൂരിലെ പൂങ്കുന്നത് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വെച്ച് സോനയ്ക്ക് കുത്തേറ്റത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കൃത്യം നടത്തിയ ശേഷം കാറില്‍ രക്ഷപ്പെട്ട മഹേഷിനെ ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് പിടികൂടുന്നത്.
സെപ്തംബർ 28-നാണ് സോനയെ സുഹൃത്തായ മഹേഷ് ആക്രമിച്ചത്. ബന്ധുക്കൾ നോക്കി നിൽക്കേ കുട്ടനെല്ലൂരിലെ സോനയുടെ ക്ലിനിക്കിൽ വച്ചാണ് മഹേഷ് യുവതിയെ ആക്രമിച്ചത്. സുഹൃത്തുകളായിരുന്ന സോനയും മഹേഷും തൃശ്ശൂർ കുരിയചിറയിലെ ഫ്ലാറ്റിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.
ബന്ധുക്കൾ നോക്കി നിൽക്കേ കുട്ടനെല്ലൂരിലെ സോനയുടെ ക്ലിനിക്കിൽ വച്ചാണ് മഹേഷ് യുവതിയെ ആക്രമിച്ചത്. ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷിനെ പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരില്‍ ക്ലിനിക്ക് ആരംഭിച്ചപ്പോള്‍ സ്ഥാപനത്തിലെ ന്റീരിയര്‍ ഡിസൈനിങ് ജോലികളും മഹേഷിനെ ഏല്‍പ്പിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്‌ളാറ്റില്‍ മഹേഷിനൊപ്പം താമസവും തുടങ്ങി.
സോനയുടെ ദന്തൽ ക്ലിനിക്കിൽ ഇരുവരും പണം നിക്ഷേപിച്ചിരുന്നു. വരുമാനത്തിന്റെ വലിയ പങ്ക് കോൺട്രാക്ടറായ മഹേഷ് കൊണ്ടുപോയി തുടങ്ങിയതോടെ ഇരുവർക്കുമിടയിൽ തർക്കം തുടങ്ങി. മഹേഷിനെതിരെ സോന പോലീസിൽ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായത്.
മഹേഷ് സോനയില്‍നിന്ന് പലതവണയായി ലക്ഷങ്ങള്‍ കൈക്കലാക്കിയത്. തുടക്കത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവന്‍ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വര്‍ഷമായി സോന കുട്ടനെല്ലൂരില്‍ ദന്താശുപത്രി നടത്തിവരികയാണ്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സോനയും ബന്ധുക്കളും നേരത്തെ പാവറട്ടി സ്വദേശിയായ മഹേഷിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എടുത്ത പണം തിരിച്ചു നൽകണമെന്നും പങ്കാളിത്തം ഒഴിയണം എന്നുമായിയുന്നു സോനയുടെ ആവശ്യം. കഴിഞ്ഞ തിങ്കളാഴ്ച കുട്ടനെല്ലൂരിലെ ക്ലിനിക്കിൽ വച്ചു സോനയും ബന്ധുക്കളും മഹേഷുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടെ പ്രകോപിതനായ മഹേഷ് സോനയെ ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ടു സോനയുടെ വയറ്റിലും കാലിലും മഹേഷ് കുത്തി. അക്രമത്തിന് ശേഷം ഇയാൾ കാറിൽ രക്ഷപ്പെട്ടു.