ശമ്പളം കൂടിപോയെന്നു പരാതി; കാനഡയിലെ ഡോക്ടര്‍മാര്‍ സമരത്തില്‍

0

ശമ്പളം കൂട്ടികിട്ടാനുള്ള സമരങ്ങള്‍ നമ്മള്‍ മലയാളികള്‍ ആവോളം കേട്ടിട്ടുണ്ട് . അപ്പോള്‍ ശമ്പളം കിട്ടുന്നത് കൂടി പോയെന്നും പറഞ്ഞു ഒരുകൂട്ടര്‍ സമരത്തിനു ഇറങ്ങുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഇന്ത്യയില്‍ അല്ലെന്നു മാത്രം അങ്ങ് കാനഡയില്‍ ആണ് ഈ സംഭവം.

കാനഡയിലെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിനാണ്. ശമ്പളം കുറഞ്ഞുപോയതിനല്ല. കൂടി പോയതിന്. 500ലധികം ഡോക്ടര്‍മാരും റെസിഡന്റുമാരും 150ലധികം മെഡിക്കല്‍ വിദ്യാര്‍തകളുമാണ് തങ്ങളുടെ ശമ്പള വര്‍ദ്ധനവ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. തങ്ങള്‍ ശക്തമായ പൊതുസംവിധാനത്തില്‍ വിശ്വസിക്കുന്നതായും അതുകൊണ്ട് മെഡിക്കല്‍ ഫെഡറേഷനുകള്‍ അംഗീകരിച്ച ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്നും കത്തില്‍ പറയുന്നു.

213 ജനറല്‍ പ്രാക്ടീഷണര്‍മാര്‍, 184 സ്‌പെഷലിസ്റ്റുകള്‍, 149 റെസിഡന്റ് ഡോക്ടര്‍മാര്‍, 162 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കൂട്ടിയ ശമ്പളം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. കാനഡയില്‍ ഒരു ഫിസിഷ്യന് 3,39,000 കനേഡിയന്‍ ഡോളര്‍ ഒരു വര്‍ഷം ശരാശരി ശമ്പളം. സര്‍ജന് 4,61,000 കനേഡിയന്‍ ഡോളര്‍ കിട്ടുന്നുണ്ട്.