ഒരു സെല്‍ഫിയ്ക്ക് വേണ്ടി ഈ മിണ്ടാപ്രാണിയോട് ഇവര്‍ ചെയ്ത കൊടുംക്രൂരത

സെല്‍ഫി ഭ്രമം ഇന്ന് ലോകമെമ്പാടും പടര്‍ന്നു പിടിച്ചിരിക്കുകയാണ് .സാധാരണ സെല്‍ഫികളെകാള്‍ ഇന്ന് ചെറുപ്പക്കാര്‍ക്ക് പ്രിയം സാഹസികത നിറഞ്ഞ സെല്‍ഫികള്‍ ആണ്

ഒരു സെല്‍ഫിയ്ക്ക് വേണ്ടി ഈ മിണ്ടാപ്രാണിയോട് ഇവര്‍ ചെയ്ത കൊടുംക്രൂരത
dog

സെല്‍ഫി ഭ്രമം ഇന്ന് ലോകമെമ്പാടും പടര്‍ന്നു പിടിച്ചിരിക്കുകയാണ് .സാധാരണ സെല്‍ഫികളെകാള്‍ ഇന്ന് ചെറുപ്പക്കാര്‍ക്ക് പ്രിയം സാഹസികത നിറഞ്ഞ സെല്‍ഫികള്‍ ആണ് .ഇതിനായി എന്തു ക്രൂരതയും ചെയ്യാന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് ചിലര്‍ .ഇത് പറയാന്‍ കാരണം തുര്‍ക്കിയില്‍ നിന്നുള്ള ഒരു വാര്‍ത്തയും ചിത്രവുമാണ് .

തുര്‍ക്കിയിലെ ഈസ്‌പാര്‍ത്ത എന്ന സ്ഥലത്താണ് സംഭവം നടന്നത്.കേവലം ഒരു സെല്‍ഫി എടുക്കാന്‍ വേണ്ടി രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു നായയുടെ ഇരു ചെവികളും അറുത്തു മാറ്റിയിരിക്കുകയാണ് .എന്നിട്ട് അത് പിടിച്ചു നിന്ന് സെല്‍ഫി എടുത്തു സന്തോഷിക്കുന്നു .അവര്‍ക്ക് താഴെ വേദന കൊണ്ട് പുളഞ്ഞു ആ പാവം നായും ..ഈ ക്രൂരതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇവരെ പോലിസ് അറസ്റ്റ് ചെയ്യുകയും ഒരു വന്‍ തുക ഇവരില്‍ നിന്നും പിഴ ഇടാക്കുകയും ചെയ്തു .എന്നാല്‍ കേവലം പിഴ ഇടാക്കിയത് കൊണ്ട് ആ മിണ്ടാപ്രാണിയ്ക്ക് ഉണ്ടായ വേദനയ്ക്ക് പരിഹാരം ആകില്ല എന്നാണ് മൃഗസ്നേഹികളുടെ പരാതി.സംഭവത്തിനു എതിരെ വന്‍ പ്രതിഷേധം ആണ് ലോകമെമ്പാടും നടക്കുന്നത്.

സെല്‍ഫിക്ക് വേണ്ടി മൃഗങ്ങളോട് ക്രൂരത കാട്ടുന്ന സംഭവങ്ങള്‍ ഇപ്പോള്‍ ഏറിവരികയാണ് .അടുത്തിടെ ചെന്നൈയില്‍ ഒരു സംഘം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഒരു നായയെ ഒരു ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വലിച്ചെറിഞ്ഞ സംഭവം ഉണ്ടായിരുന്നു .അത് പിന്നെ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും മൃഗസ്നേഹികള്‍ നായയെ രക്ഷിക്കുകയും ചെയ്തിരുന്നു .

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്