ഹോര്‍മൂസ് അമേരിക്കയുടെ പുതിയ ഭൂപ്രദേശമെന്ന് പ്രഖ്യാപനം; മാപ്പ് പങ്കുവെച്ച് ഡോണള്‍ഡ് ട്രംപ്

Share
ഹോര്‍മൂസ് അമേരിക്കയുടെ പുതിയ ഭൂപ്രദേശമെന്ന് പ്രഖ്യാപനം; മാപ്പ് പങ്കുവെച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടൺ: ഹോര്‍മൂസ് കടലിടുക്ക് അമേരിക്കയുടെ ഭൂപ്രദേശമായി പ്രഖ്യാപിക്കുന്ന പുതിയ മാപ്പിന്റെ ചിത്രം പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഭൂപടം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് സമാനമായ പ്രസ്താവനകള്‍ പലതവണ നടത്തിയിരുന്നു. ഹോര്‍മൂസ് കടലിടുക്ക് അമേരിക്കയുടെ ഭൂപ്രദേശമാണെന്ന പ്രസ്താവനയാണ് ട്രംപ് ആവർത്തിച്ചിരുന്നത്. വെള്ളിയാഴ്ച ലോംഗ് ഐലന്‍ഡില്‍ പൊലീസ് ഉദ്യോഗസ്ഥരോട് നടത്തിയ പ്രസംഗത്തിലും തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രസ്താവനകളിലും ട്രംപ് ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു.

എന്നാല്‍ ട്രംപിൻ്റെ ഇത്തരം നിലപാടുകളെ പരിഹസിച്ച് ഇറാന്‍ രംഗത്ത് വന്നിട്ടുണ്ട്. ട്രംപ് മതിഭ്രമം ബാധിച്ച മനുഷ്യനാണെന്നും മിഥ്യാബോധത്തോടെയാണ് പെരുമാറുന്നതെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു.

ഹോര്‍മൂസ് അടച്ചിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രൂത്ത് സോഷ്യലില്‍ മാപ്പിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയുണ്ടായത്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകളില്‍ യുഎസ് മുന്നോട്ട് വെക്കുന്ന ഇളവുകള്‍ പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഇറാനിയന്‍ തുറമുഖങ്ങളുടെ നിലവിലുള്ള ഉപരോധം പിന്‍വലിക്കുക, എണ്ണ ഉപരോധങ്ങള്‍ നീക്കുക, മരവിപ്പിച്ച സ്വത്ത് തിരികെ നല്‍കണം എന്നീ ആവശ്യങ്ങളും ഇറാന്‍ മുന്നോട്ട് വെച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മൂസ് അടച്ചിടുമെന്ന് ഇറാനിയന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ