ഇതാണ് ഭൂമിയില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം

0

ഹോളിവുഡ് ചിത്രം 2012 ഓര്‍മയില്ലേ ? ലോകം അവസാനിക്കുന്ന കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് കാട്ടികൊടുത്ത ത്രില്ലെര്‍ ചിത്രം ബോക്സ്‌ഓഫീസില്‍ കോടികള്‍ വാരിയിരുന്നു.ചിത്രത്തിന്‍റെ അവസാനം ഭൂമിയിലെ  ജീവജാലങ്ങളെ രക്ഷപെടുത്താന്‍ തയ്യാറാക്കിയ ഒരു പേടകം ഓര്‍മ്മയുണ്ടോ ? അത് സിനിമയില്‍ മാത്രമല്ല യഥാര്‍ഥത്തില്‍ അങ്ങനെ ഒരു പേടകം ഭൂമിയില്‍ പണികഴിപ്പിക്കുന്നുണ്ട് എന്നറിയാമോ .അതെ , ആ പേടകത്തിന്റെ പേരാണ് ഡൂംസ് ഡേ വോൾട്ട്.

ഉത്തരദ്രുവത്തിന് 1,300 കിമി അകലെയുള്ള ആർക്ടിക് സിവൽബാർ ആർക്കിപെലാഗോയിലെ ലോങ്ങർ ബെയ്‌നു സമീപമുള്ള സ്പിറ്റ്‌സ്‌ബെർഗൻ എന്ന നോർവീജിയൻ ദ്വീപിലാണ് ഡൂംസ് ഡേ വോൾട്ട് നിർമ്മിച്ചിരിക്കുന്നത്.ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങൾ ഒന്നും വരാൻ സാധ്യതയില്ലാത്തയിടത്താണ് ഈ സീഡ് വോൾട്ട് സ്ഥിതി ചെയ്യുന്നത്.അതായത് തീര്‍ത്തും സുരക്ഷിതമായ ഒരിടത്ത്.

ലോകമെമ്പാടുമുള്ള നിരവധിയിനം സസ്യങ്ങളുടെ വിത്തുകൾ ശേഘരിച്ച് വച്ചിരിക്കുന്ന സ്ഥലാമാണ് ഡൂംസ് ഡേ ബാങ്ക്. ഗ്ലോബൽ സീഡ് വോൾട്ട് എന്നായിരുന്നു ഡൂംസ് ഡേ വോൾട്ടിന്റെ ആദ്യ നാമം.2008 ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച ഇവിടെ 740,000 ൽ അധികം ഇനങ്ങളിലുള്ള വിത്തുകൾ ഉണ്ട്. ലോകമെമ്പാടുമുള്ള മറ്റ് ജീൻ ബാങ്കുകളിൽ നിന്നും വിത്ത് വർഗങ്ങൾ നഷ്ടപ്പെട്ടാലും, ഇവിടെ എല്ലാം സുരക്ഷിതമായിരിക്കും.സമുദ്രനിരപ്പിൽ നിന്നും 130 അടിയിൽ നിർമ്മിച്ചിരിക്കുന്ന ഡൂംസ് ഡേ വോൾട്ടിൽ. -18 ഡിഗ്രിയിലാണ് വിത്തുകൾ സൂക്ഷിക്കുന്നത്. 4000 വർഷം വരെ ഈ വിത്തുകൾ കേട് കൂടാതെ സൂക്ഷിക്കാൻ കഴിയും എന്നതാണ് ഈ വോൾട്ടിന്റെ പ്രത്യേകത.