ഇതാണ് ഭൂമിയില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം

ഹോളിവുഡ് ചിത്രം 2012 ഓര്‍മയില്ലേ ? ലോകം അവസാനിക്കുന്ന കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് കാട്ടികൊടുത്ത ത്രില്ലെര്‍ ചിത്രം ബോക്സ്‌ഓഫീസില്‍ കോടികള്‍ വാരിയിരുന്നു.

ഇതാണ് ഭൂമിയില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം
seedbank

ഹോളിവുഡ് ചിത്രം 2012 ഓര്‍മയില്ലേ ? ലോകം അവസാനിക്കുന്ന കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് കാട്ടികൊടുത്ത ത്രില്ലെര്‍ ചിത്രം ബോക്സ്‌ഓഫീസില്‍ കോടികള്‍ വാരിയിരുന്നു.ചിത്രത്തിന്‍റെ അവസാനം ഭൂമിയിലെ  ജീവജാലങ്ങളെ രക്ഷപെടുത്താന്‍ തയ്യാറാക്കിയ ഒരു പേടകം ഓര്‍മ്മയുണ്ടോ ? അത് സിനിമയില്‍ മാത്രമല്ല യഥാര്‍ഥത്തില്‍ അങ്ങനെ ഒരു പേടകം ഭൂമിയില്‍ പണികഴിപ്പിക്കുന്നുണ്ട് എന്നറിയാമോ .അതെ , ആ പേടകത്തിന്റെ പേരാണ് ഡൂംസ് ഡേ വോൾട്ട്.

ഉത്തരദ്രുവത്തിന് 1,300 കിമി അകലെയുള്ള ആർക്ടിക് സിവൽബാർ ആർക്കിപെലാഗോയിലെ ലോങ്ങർ ബെയ്‌നു സമീപമുള്ള സ്പിറ്റ്‌സ്‌ബെർഗൻ എന്ന നോർവീജിയൻ ദ്വീപിലാണ് ഡൂംസ് ഡേ വോൾട്ട് നിർമ്മിച്ചിരിക്കുന്നത്.ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങൾ ഒന്നും വരാൻ സാധ്യതയില്ലാത്തയിടത്താണ് ഈ സീഡ് വോൾട്ട് സ്ഥിതി ചെയ്യുന്നത്.അതായത് തീര്‍ത്തും സുരക്ഷിതമായ ഒരിടത്ത്.

ലോകമെമ്പാടുമുള്ള നിരവധിയിനം സസ്യങ്ങളുടെ വിത്തുകൾ ശേഘരിച്ച് വച്ചിരിക്കുന്ന സ്ഥലാമാണ് ഡൂംസ് ഡേ ബാങ്ക്. ഗ്ലോബൽ സീഡ് വോൾട്ട് എന്നായിരുന്നു ഡൂംസ് ഡേ വോൾട്ടിന്റെ ആദ്യ നാമം.2008 ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച ഇവിടെ 740,000 ൽ അധികം ഇനങ്ങളിലുള്ള വിത്തുകൾ ഉണ്ട്. ലോകമെമ്പാടുമുള്ള മറ്റ് ജീൻ ബാങ്കുകളിൽ നിന്നും വിത്ത് വർഗങ്ങൾ നഷ്ടപ്പെട്ടാലും, ഇവിടെ എല്ലാം സുരക്ഷിതമായിരിക്കും.സമുദ്രനിരപ്പിൽ നിന്നും 130 അടിയിൽ നിർമ്മിച്ചിരിക്കുന്ന ഡൂംസ് ഡേ വോൾട്ടിൽ. -18 ഡിഗ്രിയിലാണ് വിത്തുകൾ സൂക്ഷിക്കുന്നത്. 4000 വർഷം വരെ ഈ വിത്തുകൾ കേട് കൂടാതെ സൂക്ഷിക്കാൻ കഴിയും എന്നതാണ് ഈ വോൾട്ടിന്റെ പ്രത്യേകത.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ