ദുൽഖർ സൽമാന് യു.എ.ഇ.യുടെ ഗോൾഡൻ വിസ

Share

അബുദാബി : മമ്മൂട്ടിക്ക് പിന്നാലെ മകനും നടനുമായ ദുൽഖർ സൽമാനും യു.എ.ഇ.യുടെ 10 വർഷത്തെ ഗോൾഡൻവിസ ലഭിച്ചു. ലുലുഗ്രൂപ്പാണ് ദുൽഖറിന്റെ ഗോൾഡൻവിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അബുദാബി സാംസ്കാരിക വിനോദസഞ്ചാരവകുപ്പിന്റെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ കൾച്ചർ ആൻഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുൽഅസീസ് അൽ ഹൊസാനിയിൽനിന്ന് ദുൽഖർ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ, ഡയറക്ടർ അബ്ദുൽ അസീസ് അൽ ദോസരി, ടു ഫോർ ഫിഫ്റ്റി ഫോർ പ്രതിനിധി ബദറിയ്യ അൽ മസ്‌റൂയി തുടങ്ങിയവർ പങ്കെടുത്തു. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവർ ഇതിനോടകം ഗോൾഡൻ വിസ നേടിയിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ