ഡോ: എ.പി.ജെ. അബ്ദുൽകലാം സ്റ്റഡി സെന്ററിന്റെ യുവ വ്യവസായിക്കുള്ള "ജനമിത്ര" പുരസ്കാരം രെജുകുമാറിന്

ഡോ: എ.പി.ജെ. അബ്ദുൽകലാം സ്റ്റഡി സെന്ററിന്റെ യുവ വ്യവസായിക്കുള്ള "ജനമിത്ര" പുരസ്കാരം രെജുകുമാറിന്
dbf21873-426d-466e-b2f2-01ec4bdd06d3.jpg

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ: എ.പി.ജെ.അബ്ദുൽകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയിട്ടുള്ള യുവ വ്യവസായിക്കുള്ള " ജനമിത്ര " പുരസ്കാരം സിങ്കപ്പൂരിലെ വ്യവസായിയും കൊല്ലം സ്വദേശിയുമായ ശ്രീ രെജുകുമാറിന് ലഭിച്ചു

കോഴിക്കോട് വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പുരസ്‌കാര വിതരണവും മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പൊന്നാടയും അണിയിച്ചു.

കൊല്ലം ജില്ലയിൽ ജനിച്ചു വളർന്ന എം കോം ബിരുദധാരിയായ രെജുകുമാർ കൈയിലൊന്നുമില്ലാത്ത ഒരു സാധാരണ പ്രവാസിയെന്ന രീതിയിൽ ജീവിതം ആരംഭിക്കുകയും തന്റെ കഠിനാധ്വാനത്തിലൂടെ മുന്നോട്ടുള്ള യാത്ര സുഖമാമക്കുകയും ചെയ്യുന്നതോടൊപ്പം ബിസിനസ്സ് മേഖലയിലേക്ക് കാലെടുത്തുവയ്ക്കുകയും ചെയ്തു.

ഇന്നിപ്പോൾ "Eta Shipping Sevices Pte Ltd", KoolSpice Singapore Pte Ltd ,

"Orchid Flims International Pte Ltd " എന്നീ സ്ഥാപനങ്ങളുടെ എംഡി സ്ഥാനം ശ്രീ രെജുകുമാർ അലങ്കരിക്കുന്നു.

തന്റെ കഠിനാധ്വാനവും നിശ്‌ചയദാർഢ്യവും കൊണ്ട് വ്യവസായ മേഖലയിൽ വിജയം കൈവരിച്ചതാണ് യുവ വ്യവസായിക്കുള്ള എ പി ജെ അബ്ദുൽ കലാം ജനമിത്ര പുരസ്‌കാരം നേടുന്നതിലേക്കു ശ്രീ റെജുകുമാറിന് സഹായകരമായതു.

അഡ്വ :ഐ ബി സതീഷ് എം എൽ എ, ശ്രീ നജീബ് കാന്തപുരം എം എൽ എ, പൂവച്ചൽ നാസർ, ജൂരി ചെയർമാൻ ജിഫ്രിതങ്ങൾ, സുൽഫി ഷഹീദ്, കലാകാരൻ ഉല്ലാസ് കോവൂർ ഡോ :ഷാജൻ ഹമീദ് എന്നിവർ സംസാരിച്ചു

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു