ഡോ. ഡി സജിത് ബാബു കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Share
ഡോ. ഡി സജിത് ബാബു കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ഡോ. ഡി സജിത് ബാബു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാകും. സർക്കാർ നിർദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചു.കേരളം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സജിത് ബാബുവിന്‍റെ പേര് തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു സജിത് ബാബു. സി ഇ ഒ ആയിരുന്ന രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതോടെ എ കൗശികനെയാണ് നിലവിൽ സി ഇ ഒ ആയി നിയമിച്ചത്. കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ നിയമനം. കാസർഗോഡ് കളക്ടറായി പ്രവർത്തിച്ചിരുന്ന മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് സജിത് ബാബു.

Read more

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, ജില്ലകളിൽ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനു

ഗ്യാനേഷിന്റെ രാജി വേണം; വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ സഖ്യം, ‘ചലോ ദില്ലി’ മാർച്ച് തുടങ്ങി

ഗ്യാനേഷിന്റെ രാജി വേണം; വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ സഖ്യം, ‘ചലോ ദില്ലി’ മാർച്ച് തുടങ്ങി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്