പ്രശസ്ത അർബുദരോഗ വിദഗ്‌ധൻ ഡോ.എം കൃഷ്ണൻ നായർ അന്തരിച്ചു

0

പ്രശസ്ത അർബുദരോഗ വിദഗ്‌ധൻ ഡോ എം കൃഷ്ണൻ നായർ(81) അന്തരിച്ചു. ഇന്ന് രാവിലെ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്​ ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മേധാവിയായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അംഗമായിരുന്നു ഡോ എം കൃഷ്ണൻ നായർ. 1981-ൽ ആർസിസിയിൽ ഡോ. കൃഷ്‌ണൻ നായരുടെ പരിശ്രമ ഫലമായി ഇന്ത്യയിലാദ്യമായി കുട്ടികൾക്കായുള്ള കാൻസർ ചികിത്സ തുടങ്ങി. കാൻസർ കെയർ ഫോർ ലൈഫ് എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അദ്ദേഹം അവതരിപ്പിച്ചു. കൂടാതെ 1985-ൽ ഒരു കമ്യൂണിറ്റി ആൻഡ് പ്രിവന്റീവ് ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ് ആർസിസിയിൽ ആരംഭിച്ചു. 1993 ലെ ഭീഷ്‌മാചാര്യ അവാർഡ്, ധന്വന്തരി ട്രസ്‌റ്റിന്റെ ചികിൽസാരത്നം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.