ഡോ. ടി.കെ. ജയരാജ് അന്തരിച്ചു

Share

കോഴിക്കോട് ∙ പിവിഎസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും പ്രശസ്ത യൂറോളജി സർജനുമായ തളി ‘കല്പക’യിൽ ഡോ. ടി.കെ.ജയരാജ് (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടറുമാണ്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. രവീന്ദ്രൻ സഹോദരനാണ്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് നേടിയ ഡോ. ജയരാജ് 1965 മുതൽ 1974 വരെ വിവിധ സർക്കാർ ആശുപത്രികളിൽ അസി. സർജനായിരുന്നു. എംഎസ്, എഫ്ഐസിഎസ്, എഫ്ഐഎംഎസ്എ ബിരുദങ്ങളും നേടി. 1976ൽ ആരംഭിച്ച പിവിഎസ് ആശുപത്രിയെ മൾട്ടി സൂപ്പർ സ്‌പെഷ്യൽറ്റി ആയി വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ചു.

അധ്യാപകനായിരുന്ന തൃശൂർ വലപ്പാട് എടമുട്ടം തണ്ടയംപറമ്പിൽ കുഞ്ഞുകൃഷ്ണന്റെയും കാർത്യായനിയുടെയും മകനാണ്. കെടിസി സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പി.വി.സാമിയുടെ മകൾ കുമാരി ജയരാജാണ് ഭാര്യ. മക്കൾ: ഡോ. ജെയ്‌സി ബൈജു (ഹാർട്ട് ആൻഡ് വാസ്‌കുലർ കെയർ, ഫ്ലോറിഡ, യുഎസ്), ഡോ. ദീപ സുനിൽ (പിവിഎസ്), ഡോ. ജയ്‌കിഷ് ജയരാജ് (ഡയറക്ടർ, പിവിഎസ് ഹോസ്പിറ്റൽ), ഡോ. ദീഷ്മ രാജേഷ് (പിവിഎസ്). മരുമക്കൾ: ഡോ. പ്രദീപ് ബൈജു (യുഎസ്), ഡോ. സുനിൽ രാഹുലൻ (ദുബായ്), ഡോ. ആര്യ ജയ്കിഷ് (പിവിഎസ്), ഡോ. രാജേഷ് സുഭാഷ് (പിവിഎസ്). മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായ പി.വി.ഗംഗാധരൻ എന്നിവർ ഭാര്യാസഹോദരന്മാരാണ്. സംസ്കാരം ഇന്നു 11ന് മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു.

Read more

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം: ക്രിസ്റ്റ്യാനോ അൽ-നസറിൽ വെച്ച് ബൂട്ട് അഴിക്കുമെന്ന് പരിശീലകൻ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം: ക്രിസ്റ്റ്യാനോ അൽ-നസറിൽ വെച്ച് ബൂട്ട് അഴിക്കുമെന്ന് പരിശീലകൻ

പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസിന് പകരാക്കാരനെ നിശ്ചിയിച്ച് പോര്‍ച്ചുഗല്‍ ദേശീയ ടീം. ജോര്‍ജ് ജീസസ് ആണ് ദേശീയ ടീമിന്റെ പുതിയ പരി

വാട്സ്ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; കേന്ദ്രത്തിന് മറുപടി നൽകി മെറ്റ

വാട്സ്ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; കേന്ദ്രത്തിന് മറുപടി നൽകി മെറ്റ

ഡൽഹി: വാട്സ്ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അയച്ച നോട്ടിസിനു മറുപടി നൽകി മെറ്റ. യഥാർഥ ഉടമകൾക്ക്

കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ കണ്ടെത്താനുള്ള തിരച്ചി

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ കണ്ണൂർ ബേബി മെമ്മേ