സിംഗപ്പൂരില്‍ ഡ്രൈവറില്ലാ കാര്‍ ടാക്സി സര്‍വിസ് ആരംഭിച്ചു

ആറു കാറുകള്‍ നിരത്തിലിറക്കിയാണ് യു.എസിലെ മസാച്ചുസെറ്റ്സ് സര്‍വകലാശാല ഗവേഷകര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പിന്‍െറ ചുവടുവെപ്പ്. ഈ വര്‍ഷാവസനത്തോടെ ഇത്തരത്തില്‍ ഒരു ഡസന്‍ കാറുകള്‍ സിംഗപ്പൂരിന്‍െറ നിരത്തുകളിലുണ്ടാവും. 2018ഓടെ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുമെന്നാണ് സ്റ്റാര്‍ട്ടപ്പിന്‍െറ ആലേ

സിംഗപ്പൂരില്‍ ഡ്രൈവറില്ലാ കാര്‍ ടാക്സി സര്‍വിസ്  ആരംഭിച്ചു
nutonomy

ലോകത്ത് ആദ്യമായി ഡ്രൈവറില്ലാ കാര്‍ ടാക്സി സര്‍വിസ് സിംഗപ്പൂരില്‍  തുടങ്ങി.നുടൊനൊമി എന്ന സ്റ്റാര്‍ട്ടപ്പാണ് ഡ്രൈവറില്ലാ കാര്‍ എന്ന ആശയവുമായി വന്നിരിക്കുന്നത് .

പരീക്ഷണ ഓട്ടത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച മുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ടാക്സി ബുക് ചെയ്യുന്ന തെരഞ്ഞെടുത്ത ഉപഭോക്താക്കളെ തേടി ഡ്രൈവറില്ലാ കാറുകള്‍ എത്തിത്തുടങ്ങി. വണ്‍നോര്‍ത് ജില്ലയില്‍ 6.5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍ണിത കേന്ദ്രങ്ങളിലേക്ക് മാത്രമാണ് പരീക്ഷണയോട്ടം. പ്രാരംഭഘട്ടത്തില്‍ ഒരു ഡ്രൈവറും, സ്റ്റാര്‍ട്ടപ്പിലെ ഗവേഷകനും കാറിലുണ്ട്. ഈ രംഗത്ത് നിരവധി വര്‍ഷങ്ങളായി പരീക്ഷണയോട്ടം നടത്തുന്ന ഗൂഗ്ള്‍, വോള്‍വോ, തുടങ്ങിയ കമ്പനികളെയും നുടൊനൊമി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

ആറു കാറുകള്‍ നിരത്തിലിറക്കിയാണ് യു.എസിലെ മസാച്ചുസെറ്റ്സ് സര്‍വകലാശാല ഗവേഷകര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പിന്‍െറ ചുവടുവെപ്പ്. ഈ വര്‍ഷാവസനത്തോടെ ഇത്തരത്തില്‍ ഒരു ഡസന്‍ കാറുകള്‍ സിംഗപ്പൂരിന്‍െറ നിരത്തുകളിലുണ്ടാവും. 2018ഓടെ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുമെന്നാണ് സ്റ്റാര്‍ട്ടപ്പിന്‍െറ ആലോചന. മികച്ച അടിസ്ഥാനസൗകര്യങ്ങളും, ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ താരതമ്യേന കൂടുതലുള്ളതുകൊണ്ടുമാണ് ആദ്യം സിംഗപ്പൂരില്‍ സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് സി.ഇ.ഒ കാള്‍ ഇയാഗ്നെമ്മയും സി.ഒ.ഒ. ഡൗഗ് പാര്‍കറും പറഞ്ഞു.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ