മദ്യലഹരിയിൽ വിമാനത്തിൽ യാത്രക്കാരന്റെ പരാക്രമണം; എമർജൻസി ഡോർ തുറക്കാൻ ശ്രമം

മദ്യലഹരിയിൽ വിമാനത്തിൽ യാത്രക്കാരന്റെ പരാക്രമണം; എമർജൻസി ഡോർ തുറക്കാൻ ശ്രമം
fmmajlsaeaaa2-i-1673957625

ന്യൂഡൽഹി: ഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരന്റെ പരാക്രമണം. എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഇയാൾ എയർഹോസ്റ്റസിനോടും തട്ടിക്കയറിയതായി പരാതി.

വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെട്ട 6ഇ 308 ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. എമർജൻസി ഡോറിന് അടുത്തുള്ള സീറ്റിലിരുന്ന 40 വയസുകാരനായ കാൺപുർ സ്വദേശി എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതുകണ്ട ഉടനെ മറ്റു യാത്രക്കാരും വിമാനത്തിലെ ക്രൂ അംഗങ്ങളും ഇടപെടുകയായിരുന്നു. വിമാനം ബെംഗളൂരുവിൽ ഇറങ്ങിയപ്പോൾ ഇയാളെ സി.ഐ.എസ്.ഫിന് കൈമാറി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു