വിമാനത്തിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശന നടപടി,​ നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം

വിമാനത്തിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശന നടപടി,​ നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം
air-india-merger-vistara-16717853014x3

ന്യൂഡൽഹി : വിമാനത്തിനുള്ളിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. വിമാനത്തിനുള്ളിൽ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി.

വിമാനം ലാൻഡ് ചെയ്യുന്ന ഉടൻ കേസെടുക്കാൻ നടപടി സ്വീകരിക്കണം. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരുടെ പരാതിയിൽ കൃത്യമായ നടപടിയെടുക്കാത്ത ജീവനക്കാരുടെ നിലപാട് വ്യോമയാന മേഖലയുടെ പ്രതിച്ഛായ തകർത്തു. സംഭവങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നടപടിയുണ്ടായില്ലെങ്കിൽ പൈലറ്റ് ഇൻ കമാൻഡ് അടക്കമുള്ളവർക്കെതിരെ കർശന നടപടി വേണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം ന്യൂയോർക്ക് - ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് നേരെ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നടപടി. കേസിൽ പ്രതിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി പുറത്താക്കി. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. ഇയാൾക്കെതിരെയുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ