ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ബാഗേജ് മോഷ്ടാവ് പിടിയിൽ

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജുകളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്ന ഏഷ്യക്കാരനെ പിടികൂടി.

ദുബായ്  രാജ്യാന്തര വിമാനത്താവളത്തിലെ ബാഗേജ് മോഷ്ടാവ് പിടിയിൽ
airport-759

ദുബായ്  രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജുകളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്ന ഏഷ്യക്കാരനെ പിടികൂടി. എന്നാല്‍ താന്‍ വിശപ്പിനുള്ള എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് ബാഗുകള്‍ പരിശോധിച്ചത് എന്നാണു ഇയാള്‍ പറയുന്നത്. വിമാനത്താവളങ്ങളിൽ നിന്ന് ബാഗേജുകൾ കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെടുന്നതായി നേരത്തെ ഇന്ത്യക്കാരടക്കം പരാതിപ്പെട്ടിരുന്നു.

പിടിയിലായ ആള്‍  യാത്രക്കാരുടെ ബാഗുകളിൽ കൈയിടുന്ന ദൃശ്യം വിമാനത്താവളത്തിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് വിമാനത്താവള പൊലീസാണ് മോഷണം പിടികൂടിയത്. 150 ദിർഹം വിലമതിക്കുന്ന ഫോണ്‍, 80 ദിർഹം, ബിസ്കറ്റുകൾ, ചോക്ലേറ്റുകൾ തുടങ്ങിയവ ഇയാൾ മോഷ്ടിച്ചതായി കണ്ടെത്തി. പ്രതിയെ പിന്നീട് പ്രോസിക്യൂഷന് കൈമാറി.‌

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു