ദുബായ് മലയാളിക്ക് 21 ലക്ഷം രൂപ ലോട്ടറി അടിച്ചു

0

ദുബായ് മലയാളിക്ക് 21 ലക്ഷം രൂപ ലോട്ടറി അടിച്ചു. 79-ാം മഹ്‌സൂസ് ഡ്രോയിലാണ് മുഹമ്മദിനെ തേടി ഭാഗ്യമെത്തിയത്.

കഴിഞ്ഞ ആറ് വർഷമായി ദുബായിൽ പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണ് മുഹമ്മദ്. എട്ട് സഹോദരങ്ങളുൾപ്പെടുന്ന കുടുംബമാണ് മുഹമ്മദിനുള്ളത്. ഈ വർഷം അവസാനം വിവാഹിതനാകാനിരിക്കെയാണ് മുഹമ്മദിനെ ഭാഗ്യദേവത കടാക്ഷിക്കുന്നത്. 100,000 ദിർഹം ( 2125586.63 രൂപ ) ആണ് മുഹമ്മദിന് സമ്മാനം ലഭിച്ചത്.

മഹ്‌സൂസ് ഡ്രോ നടക്കുമ്പോൾ മുഹമ്മദ് പുറത്തായിരുന്നു. തിരികെ വീട്ടിലെത്തി വൈഫൈ കണക്ട് ചെയ്തപ്പോഴാണ് വിജയിയെ പ്രഖ്യാപിച്ച് കൊണ്ട് ഇ-മെയിൽ ലഭിക്കുന്നത്. ആദ്യം തന്റെ പേര് കണ്ടപ്പോൾ മുഹമ്മദിന് വിശ്വസിക്കാൻ സാധിച്ചില്ല. മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വിശ്വാസം വന്നതെന്ന് മുഹമ്മദ് പറയുന്നു.

‘കല്യാണത്തിന് വലിയ ചിലവാണ്. കൃത്യ സമയത്താണ് പണം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹ ചെലവുകൾ നടത്താൻ സാധിക്കും. ഉമ്മയ്ക്ക് സ്വർണം സമ്മാനമായി നൽകണമെന്നാണ് ആഗ്രഹം’- മുഹമ്മദ് പറയുന്നു.

ദുബായിൽ സുഗന്ധദ്രവ്യങ്ങളും വിൽക്കുന്ന കടയാണ് മുഹമ്മദിന്. മഹ്‌സൂസ് ഡ്രോയിൽ നിന്ന് ലഭിച്ച പണം കച്ചവടെ വിപുലീകരിക്കുന്നതിന് ഉപയോഗിക്കുമെന്നും മുഹമ്മദ് പറഞ്ഞു.