ദുബായില്‍ നിന്നും എന്തെങ്കിലും സാധനം കളഞ്ഞുകിട്ടിയാല്‍ എന്ത് ചെയ്യണം; ദുബായ് പോലിസ് പുറത്തിറക്കിയ വീഡിയോ കാണൂ

0

ദുബായ് പോലീസ് പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു. വഴിയില്‍ നിന്നോ മറ്റോ എന്തെങ്കിലും വിലപ്പെട്ട വസ്തുക്കള്‍ ലഭിച്ചാല്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ചാണ് വീഡിയോ.ലഭിക്കുന്ന ഏതൊരു വസ്തുവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്നാണ് വീഡിയോ ഉപദേശിക്കുന്നത്.

നിങ്ങളുടേതല്ലാത്ത പണമോ ആഭരണങ്ങളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ എവിടെ നിന്നെങ്കിലും ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം അത് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കണം. സാധനങ്ങള്‍ നഷ്ടമായവര്‍ക്ക് അത് ചിലപ്പോള്‍ വളരെ അത്യാവശ്യമുള്ള സമയമായിരിക്കും. അതുകൊണ്ടുതന്നെ അത് കിട്ടുമെന്ന പ്രതീക്ഷയില്‍ അവര്‍ ആദ്യമെത്തുന്നതും അടുത്തുള്ള പൊലീസ് സ്റ്റേഷനിലായിരിക്കും. ഇങ്ങനെയുള്ള സാധനങ്ങള്‍ കിട്ടുന്നവര്‍ അത് സ്റ്റേഷനുകളില്‍ എത്തിച്ചാല്‍ എത്രയും വേഗം ഉടമസ്ഥന് കൈമാറാന്‍ കഴിയുമെന്നും അങ്ങനെ സമൂഹം കൂടുതല്‍ സുരക്ഷിതമാകുമെന്നുമാണ് വീഡിയോയിലെ സന്ദേശം.