തിരുവനന്തപുരം: മലയാള സിനിമയിൽ വർഷങ്ങളോളം ഡബ്ബിങ് ആർട്ടിസ്റ്റായി തിളങ്ങിയ ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലെ മുന്‍നിര നായികമാര്‍ക്കടക്കം ഒട്ടനവധി പേര്‍ക്ക് ആനന്ദവല്ലി ശബ്ദം നല്‍കിയിട്ടുണ്ട്. ആനന്ദവല്ലി മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ആനന്ദവല്ലിയെ തേടിയെത്തിയിട്ടുണ്ട്. കെ.പി.എ.സിയടക്കമുള്ള പ്രശസ്ത നാടക ഗ്രൂപ്പുകളിലെ അഭിനേത്രിയായിരുന്നു.
1973-ൽ ദേവി കന്യാകുമാരിയിലൂടെയാണ് ആനന്ദവല്ലി ഡബ്ബിങ് മേഖലയിലേക്ക് കടന്നുവരുന്നത്. എൺപതുകളിൽ മലയാളത്തിലെ ഒട്ടുമിക്ക നായികമാരും ശബ്ദിച്ചത് ആനന്ദവല്ലിയുടെ ശബ്ദത്തിലായിരുന്നു.
പൂർണിമ ജയറാം, ഗീത, മാധവി, മേനക, സുഹാസിനി, ശാന്തികൃഷ്‌ണ, മീരാ ജാസ്മിൻ തുടങ്ങിയ നടിമാർക്ക് ശബ്ദം നൽകിയിട്ടുണ്ട്. 1992–ൽ ‘ആധാരം’ എന്ന സിനിമയ്ക്ക് ഗീതയ്ക്കു നൽകിയ ശബ്ദത്തിനാണ് സംസ്ഥാന അവാർഡ് ലഭിച്ചത്.മഴത്തുള്ളി കിലുക്കം എന്ന സിനിമയില്‍ ശാരദയ്ക്ക് വേണ്ടിയാണ് അവസാനമായി സിനിമയില്‍ ഡബ്ബ് ചെയ്തത്. ടെലിവിഷന്‍ സീരയലുകള്‍ക്ക് വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോവില്‍ അനൗണ്‍സറായും ജോലി ചെയ്തിട്ടുണ്ട്. അന്തരിച്ച ദീപൻ മകനാണ്. കൊല്ലം സ്വദേശിനിയാണ്.