ഒരു ഇടവേളയ്ക്കു ശേഷം ദുൽഖർ വീണ്ടുമെത്തുന്നു: ഒരു യമണ്ടൻ പ്രേമകഥ; ലോക്കേഷൻ ചിത്രങ്ങൾ പുറത്ത്

ഒരു ഇടവേളയ്ക്കു ശേഷം ദുൽഖർ വീണ്ടുമെത്തുന്നു: ഒരു യമണ്ടൻ പ്രേമകഥ; ലോക്കേഷൻ ചിത്രങ്ങൾ പുറത്ത്
oru-yamandan-premakadha (1)

ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാള ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘ഇത്​ നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ്​ലൈനിലാണ് പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്‍റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. സോളോ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തിയ സിനിമ കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ.

https://www.facebook.com/DQSalmaan/posts/1669077413194730

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനുമാണ് ചിത്രത്തിന്‍റെ തിരക്കഥ. നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്താ മേനോനും നിഖിലാ വിമലുമാണ് ചിത്രത്തിലെ നായികമാർ. സലീം കുമാർ, സൗബിൻ ഷാഹിർ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാദിർഷയാണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്.

ദുൽഖർ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടത്. നല്ലൊരു ഫെസ്റ്റിവൽ മൂവിയാണ് സിനിമ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ