പാരനോമിയൽ ആക്ടിവിറ്റികളുടെ പേരില്‍ ഏറെ കുപ്രസിദ്ധി നേടിയ ഇന്ത്യയിലെ ദുമാസ് ബീച്ച്

ഗുജറാത്തിലെ സൂറത്തിലെ ദുമാസ് ബീച്ച് എന്ന് കേള്‍ക്കുന്നത് തന്നെ ചിലസഞ്ചാരികള്‍ക്ക് ഭയമാണ്. കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം.

പാരനോമിയൽ ആക്ടിവിറ്റികളുടെ പേരില്‍ ഏറെ കുപ്രസിദ്ധി നേടിയ ഇന്ത്യയിലെ ദുമാസ് ബീച്ച്
DUMAS-BEACH

ഗുജറാത്തിലെ സൂറത്തിലെ ദുമാസ് ബീച്ച് എന്ന് കേള്‍ക്കുന്നത് തന്നെ ചിലസഞ്ചാരികള്‍ക്ക് ഭയമാണ്. കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. പാരനോമിയൽ ആക്ടിവിറ്റികള്‍ക്ക് ഏറെ കുപ്രസിദ്ധി നേടിയതാണ് ഈ കടല്‍ തീരം. നിന്ന നില്‍പ്പില്‍ മനുഷ്യര്‍ അപ്രത്യക്ഷരായ സ്ഥലം എന്നാണു ചിലര്‍ ഈ കടല്‍ തീരത്തെ വിശേഷിപ്പിക്കുന്നതും.

ഇന്ത്യയിലെ ഏറ്റവും ഭീകരമായ രീതിയിൽ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 35 സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ഗുജറാത്തിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കാനെത്തുന്ന സ്ഥലം കൂടിയാണിത്. പകൽ സമയങ്ങളിൽ മറ്റേതു ബീച്ചിനെ പോലെ തന്നെ മനോഹരമാണ് ഇവിടവും. എന്നാല്‍ രാത്രിയായാലും പേടിപ്പിക്കുന്ന നിശബ്ദത, ചൂളമടിച്ച് എത്തുന്ന കാറ്റിന്റെ ഭയപ്പെടുത്തുന്ന ശബ്ദം മാത്രമാണ് പിന്നെ ഇവിടെ.വിചിത്ര ശബ്ദങ്ങളും ഉച്ചത്തിലുള്ള ചിരികളും അപരിചിതരുടെ സംസാരങ്ങളും ഒക്കെ ഇവിടെ അനുഭവിച്ചവര്‍ ഉണ്ട്.കറുത്ത മണലാണ് ഈ ദ്വീപ്‌ നിറയെ. ഗുജറാത്തിലെ സൂററ്റിൽ നിന്നും 21 കിലോമീറ്റർ അകലെ അറബിക്കടലിനോട് ചേർന്നും അഹമ്മദാബാദിൽ നിന്നും 286 കിലോമീറ്റർ അകലെയുമാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ