ലോകത്തിലെ ആദ്യ കറങ്ങും ടവര്‍ 2020ല്‍ ദുബൈയില്‍ യാഥാര്‍ത്ഥ്യമാകും

ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന ടവര്‍ ദുബൈയില്‍ വരുന്നു .2020ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ദുബായ് .ഡൈനാമിക് ടവര്‍' എന്ന പേരിലാണ് ദുബായില്‍ കറങ്ങുന്ന കെട്ടിടം വരുന്നത്. ഇസ്രായേലി-ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റായ ഡോ.ഡേവിഡ് ഫിഷറാണ് ഡൈനാമിക് ടവറിന് പിന്നില്‍.

ലോകത്തിലെ ആദ്യ കറങ്ങും ടവര്‍ 2020ല്‍ ദുബൈയില്‍  യാഥാര്‍ത്ഥ്യമാകും
Dynamic Tower

ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന ടവര്‍ ദുബൈയില്‍ വരുന്നു .2020ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ദുബായ് .ഡൈനാമിക് ടവര്‍' എന്ന പേരിലാണ് ദുബായില്‍ കറങ്ങുന്ന കെട്ടിടം വരുന്നത്. ഇസ്രായേലി-ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റായ ഡോ.ഡേവിഡ് ഫിഷറാണ് ഡൈനാമിക് ടവറിന് പിന്നില്‍.

420 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന്റെ അപ്പാര്‍ട്ട്മെന്റുകള്‍ 360 ഡിഗ്രിയില്‍ കറങ്ങും. കെട്ടിടത്തിന്റെ ആദ്യത്തെ 20 നിലകള്‍ റീട്ടെയ്ല്‍ ഷോപ്പുകളും പിന്നീടുള്ള 15 നിലകള്‍ ഹോട്ടലുകളും ബാക്കിയുള്ളവ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളുമായിരിക്കും. കാലാവസ്ഥാ വ്യതിയാനവും താപനിലയും തിരിച്ചറിയാന്‍ കഴിയുന്ന കെട്ടിടമായിരിക്കും ഇതെന്നും കെട്ടിടത്തിനുള്ളിലെ താപനില സ്വയം മാറുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു.സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ കെട്ടിടത്തിനു കഴിയും .ഓരോ നിലകള്‍ക്ക് താഴേയും വിന്റ് ടര്‍ബൈനുകളുണ്ട്. ഈ 79 ടര്‍ബൈനുകളാണ് കെട്ടിടത്തിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കുക. സ്വിമ്മിംഗ് പൂളുകള്‍, പൂന്തോട്ടങ്ങള്‍, അപ്പാര്‍ട്ട്മെന്റിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ലിഫ്റ്റ് തുടങ്ങിയവയെല്ലാം ഈ ടവറിലുണ്ടാകും. ഒരോ അപ്പാര്‍ട്ട്‌മെന്റിനും 30 മില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more

കൊച്ചി ജന്തര്‍ മന്തറാകും! അഭിജീത് ദീപ്‌കെ പങ്കെടുക്കും; പ്രതിഷേധം ഏഴാം തീയതി

കൊച്ചി ജന്തര്‍ മന്തറാകും! അഭിജീത് ദീപ്‌കെ പങ്കെടുക്കും; പ്രതിഷേധം ഏഴാം തീയതി

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ പ്രതിഷേധം കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് സിജെപി തലവന്‍ അഭിജീത് ദീപ്‌കെ. നവംബര്‍ ഏഴിന്

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തെക്കന്‍ ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ മഴ മുന്

അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലപാതകത്തിൽ ഉമറിന്റെ പെൺ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്