മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു

Share

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ആണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.

ഇ പി ജയരാജൻ ധനമന്ത്രി ഡോ തോമസ് ഐസക്കിനൊപ്പം സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നിരീക്ഷണത്തിൽ പ്രവേശിച്ചതായിരുന്നു. ഇന്നലെ ഡോക്ടർമാർ വീട്ടിലെത്തി ശ്രവ പരിശോധന നടത്തി. ഇ പി ജയരാജന് നിലവിൽ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇല്ല.

തോമസ് ഐസകിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ