നേപ്പാളില്‍ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് പുലർച്ചെ 5.45 ഓടെയാണ് ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 115 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ലാംജംഗ് ജില്ലയിലെ ഭുൽഭുലെയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
സംഭവത്തിൽ 3 പേർക്ക് പരിക്കേൽക്കുകയും ഏഴോളം വീടുകൾക്ക് നാശനഷ്ട്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 9,000 പേര് മരിച്ചുവെന്നാണ് കണക്ക്. അന്ന് റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.