ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കി ഇന്ന് ഈസ്റ്റര്‍

0

ലോകം കൊവിഡ് 19 എന്ന പീഢാനുഭവത്തിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിൽ അതിജീവിക്കാനുള്ള കരുത്താണ് ഇത്തവണത്തെ ഈസ്റ്റര്‍ പകരുന്നത്. ലോകത്തിന്റെ പാപങ്ങള്‍ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍മൂന്നാം നാള്‍ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. കോവിഡിന്റെ പിടിയിൽ പിട്ടുഴലുന്നതിനാൽ ഇത്തവണ ഈസ്റ്റർ ആഘോഷങ്ങൾ ഇല്ലെങ്കിലും ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്തുകൂടിയാണ് ഈസ്റ്റർ നമുക്ക് പകരുന്നത്.

ഈസ്റ്റർ അതിജീവനത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പീഡാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റേതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റർ സന്ദേശം പഠിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

പ്രത്യാശയുടെ ഉയിര്‍പ്പ് തിരുന്നാള്‍

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍.പ്രത്യാശയുടെ സന്ദേശവുമായാണ് ഈസ്റ്റര്‍ നമ്മുടെ ഹൃദയത്തിലെയ്ക്ക് കടന്നുവരുന്നത്. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്.

പ്രത്യാശയുടെ സന്ദേശവുമായാണ് ഈസ്റ്റര്‍ നമ്മുടെ ഹൃദയത്തിലെയ്ക്ക് കടന്നുവരുന്നത്. മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞവനെയും ചേര്‍ത്ത് നിര്‍ത്തി വിശുദ്ധനാക്കിയ ദൈവപുത്രന്‍, മരണത്തെ ജയിച്ചതിന്റെ ഓര്‍മയാണ് ഈസ്റ്റര്‍ ഞായര്‍.