ഇളയരാജയ്ക്ക് തിരിച്ചടി, 4,500 പാട്ടുകളുടെ പകർപ്പവകാശം കൈവശമില്ല; കോടതിയിൽ അപ്പീലുമായി എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ

Share

പകർപ്പവകാശ ലംഘനത്തിൽ ഇളയരാജയ്ക്ക് തിരിച്ചടി. ഇളയരാജയുടെ 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശമുണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ട് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതിഫലം വാങ്ങിയതിന് ശേഷവും പാട്ടുകളുടെ മേല്‍ കമ്പോസര്‍ക്ക് അവകാശമില്ലെന്ന് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

‘1970 നും 1990 നും ഇടയിൽ രചിച്ച ഗാനങ്ങളുടെ പകർപ്പവകാശം ഇളയരാജയ്ക്ക് നൽകാനാവില്ല, കാരണം അവയുടെ അവകാശം നിലനിർത്തിയിട്ടില്ല. മാത്രമല്ല, എ ആര്‍ റഹ്മാന്‍ ഇത്തരത്തില്‍ ആദ്ദേഹത്തിന്റെ പാട്ടുകളുടെ പകർപ്പവകാശം നേടിയെടുത്തത് പ്രത്യേകമായി കരാറുണ്ടാക്കിക്കൊണ്ടാണ്. ഇളയരാജയുടെ കാര്യത്തില്‍ അങ്ങനെയൊരു കാരറില്ല’, തങ്ങൾക്കെതിരെ ഇളയരാജ സമർപ്പിച്ച ഹർജിയിൽ എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ വിശദീകരണം നൽകി.

അതേസമയം, കഴിഞ്ഞ ഒരു മാസത്തോളമായി കൂലി മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങൾക്കെതിരെ ഇളയരാജ നിയമപോരാട്ടം നടത്തി വരികയാണ്. തന്റെ അനുവാദമില്ലാതെ തന്റെ പാട്ടുകൾ സിനിമയിൽ ഉപയോഗിച്ചു എന്നാണ് ഇളയരാജ കോടതിയിൽ വാദിക്കുന്നത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ