ഒരിക്കല്‍ നടത്തിയ ഒരു ഇന്ത്യാസന്ദര്‍ശനമാണ് ബ്രൂക്ക് എഡി എന്ന അമേരിക്കന്‍ വനിതയുടെ ജീവിതം മാറ്റി മറിച്ചത്. കാരണം ഇന്ന് ഏഴ് മില്ല്യന്‍ ഡോളര്‍ വരുമാനമുള്ള ഒരു ബിസിനസുകരിയാണ് ഇവര്‍. എന്താണ് ബിസിനസ് എന്ന് കൂടി കേള്‍ക്കൂ , നമ്മുടെ ഇന്ത്യന്‍ ചായയുടെ ബിസിനസ്.
2002 ല്‍ ഇന്ത്യ സന്ദര്‍ശ്ശിച്ചതോടെയാണ് എഡി ചായയുടെ ആരാധികയായി മാറിയത്. തിരിച്ചു അമേരിക്കയില്‍ എത്തിയപ്പോള്‍ അതെ രുചിയില്‍ ചായ കിട്ടുന്നുമില്ല. പ്രാദേശിക കഫേകള്‍ വിളമ്പിയിരുന്ന ചായക്ക് ഇന്ത്യന്‍ ചായയുടെ ഏഴയലത്തെത്തുന്ന രുചിയേ ഉണ്ടായിരുന്നില്ല. അങ്ങനെ എഡി സ്വന്തമായി ഒരു ചായ കമ്പനി തന്നെയങ്ങ് തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ‘ഭക്തി ചായ് ഒരുപാട് കസ്റ്റമേഴ്‌സിനെ നേടിയെടുക്കുകയും സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാക്കുകയും ചെയ്തു.
ഇരട്ടക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സിംഗിള്‍ മദറാണ് എഡി. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് നല്ല ചായയുണ്ടാക്കുന്ന കോളറാഡോയിലെ തന്നെ ഹിപ്പി മാതാപിതാക്കളുടെ മകളായി ജനിച്ച ഇവര്‍ ചായ കച്ചവടത്തിലൂടെ കോടികളാണ് ഇപ്പോള്‍ സമ്പാദിക്കുന്നത്.