ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം; നാല് പൊൻമെഡലുകൾ കൂടി

Share
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം; നാല് പൊൻമെഡലുകൾ കൂടി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാല് സ്വര്‍ണം കൂടി. അമ്പെയ്ത്തില്‍ പുരുഷ – വനിത ടീമുകളും, മിക്‌സഡ് ടീമും സ്വര്‍ണം നേടി. ഷൂട്ടിങ് മികസഡ് ട്രാപ് വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി.

അമ്പെയ്ത്തില്‍ മൂന്ന് വിഭാഗങ്ങളില്‍ സ്വര്‍ണത്തിലേക്ക് അമ്പ്് പായിച്ച് ഇന്ത്യന്‍ യോദ്ധാക്കള്‍ കോമ്പൗണ്ട് വനിത ടീം വിഭാഗത്തില്‍ ജ്യോതി, പ്രിതിക,ചികിത ജോഡി ചൈനയെ തകര്‍ത്തത് 238-234 എന്ന സ്‌കോറിനാണ്. ചികിതയിലൂടെ വീണ്ടും ഇന്ത്യ പൊന്നണിഞ്ഞു. ചികിത – സാഹില്‍ മികസഡ് ടീം ഷൂട്ടോഫില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് സ്വര്‍ണം നേടി. സുവര്‍ണ നേട്ടത്തോടെ ഇന്ത്യന്‍ ജോഡി 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിനും യോഗ്യത നേടി.

പുരുഷ ടീമിനത്തില്‍ കരുത്തരായ ചൈനയെ ഒറ്റപ്പോയിന്റില്‍ മറികടന്ന് സ്വര്‍ണം. സാഹില്‍, കുശാല്‍, ഗണേഷ് എന്നിവര്‍ ഉള്‍പ്പെട്ട ടീമിന്റേതാണ് സുവര്‍ണനേട്ടം.

വനിതകളുടെ 75 കിലോ ബോക്‌സിങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലിലേക്ക് മുന്നേറി. ഏഷ്യന്‍ ഗെയിംസില്‍ തുടര്‍യായി ബോക്‌സിങ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടവും ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവായ ലവ്‌ലിനയ്ക്ക് സ്വന്തമായി. ചൈനീസ് താരത്തോടെ സെമിയില്‍ തോറ്റതോടെ പ്രിയ ഗംഗാസിന്റെ മുന്നേറ്റം വെങ്കലത്തില്‍ ഒതുങ്ങി. പുരുഷന്മാരുടെ 90 കിലോയില്‍ കപില്‍ പോഖ്‌റിയയും വെങ്കലം നേടി. സ്‌ക്വാഷില്‍ പുരുഷ – വനിത ടീമുകള്‍ സെമിയിലേക്ക് മുന്നേറി മെഡല്‍ ഉറപ്പിച്ചു.

Read more

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഡൽഹി: ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അടങ്ങുന്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈ

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

ദുബായി: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സമിത് മച്ഛറിനെ ആക്രമിച്ച സംഭവത്തിൽ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹി