ലോകാദ്ഭുതങ്ങളില്‍ ഒന്നാണ് ഇൗജിപ്തിലെ ഗിസയിലെ ‘ഗ്രേറ്റ് പിരമിഡ്’. ഇന്നും ഇതിന്റെ പിന്നിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ല. ലോകത്തിലെ അത്ഭുതങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഏറ്റവും വലിയ പിരമിഡ് ആണ് ഗിസ പിരമിഡ്. നൈല്‍തീരത്തെ ‘രാജതാഴ്‌വര’യില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അജാനുബാഹുവായ ‘ഗ്രേറ്റ് പിരമിഡ്’.
എന്നാല്‍ ഇതാ ഗിസയിലെ ഗ്രേറ്റ് പിരമിഡിനെ കുറിച്ചു മറ്റൊരു അത്ഭുതം കണ്ടെത്തിയിരിക്കുന്നു. പിരമിഡിെൻറ ഹൃദയഭാഗത്ത് വിമാനത്തോളം വലുപ്പത്തിലുള്ള ഭാഗം തീർത്തും ശൂന്യമായി കിടക്കുകയാണെന്നാണ് ഒരുകൂട്ടം ശസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടത്തുന്ന പഠനത്തിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജാപ്പനീസ്, ഫ്രഞ്ച് ശാസ്ത്രജ്ഞറാണ് ഈ അത്ഭുതം പുറത്തുവിട്ടത്.പിരമിഡിന്റെ ഗ്രാൻഡ് ഗാലറിയുടെ വലുപ്പത്തോടു സമാനമാണ് ഇപ്പോൾ കണ്ടെത്തിയ വായുരഹിതസ്ഥലത്തിന്റെ വലുപ്പവും.മൗഗ്രഫി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗവേഷകർ ഇത് കണ്ടെത്തിയത്.
വലിയ പാറകൾക്കുള്ളിലെ സാന്ദ്രതാ വ്യത്യാസം മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. എന്നാല്‍ ഇങ്ങനെയൊരു നിർമ്മിതിയുടെ ഉദ്ദേശമെന്തെന്നും ഇവിടെയെന്താണുള്ളതെന്നും ഒരെണ്ണമാണോ അതോ വിവിധ വായുരഹിത മണ്ഡലങ്ങളുണ്ടോയെന്നതിലും വ്യക്തതയില്ല.ശാസ്ത്ര പ്രസിദ്ധീകരണമായ ‘നേച്ചറി’ലാണ് ഇതു സംബന്ധമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ബിസി 2509നും 2483നും ഇടയിലാണ് ഗിസയിലെ പിരമിഡ് നിര്‍മ്മിച്ചത്.